കണ്ണ് മൂടി കെട്ടി പത്ത് പഴങ്ങൾ തിരിച്ചറിഞ്ഞ് പത്തു വയസുകാരൻ ഗിന്നസിലേക്ക്

For full experience, Download our mobile application:
Get it on Google Play

പീരുമേട്: കണ്ണ് മൂടി കെട്ടി പത്ത് പഴങ്ങൾ തിരിച്ചറിഞ്ഞ് ഗിന്നസ് റെക്കോർഡ് മറികടന്ന് പത്തു വയസുകാരൻ. പതിനഞ്ച് പഴവർഗങ്ങൾ നിറച്ച ബാസ്കറ്റിൽ നിന്ന് ഏറ്റവും വേഗത്തിൽ കണ്ണ് മൂടി കെട്ടി പത്തെണ്ണം തിരിച്ചറിയുന്നതായിരുന്നു പരീക്ഷണം. 2022 നവംബർ 1-ന് ജർമ്മനിയിലെ ബവേറിയയിലെ ഓഗ്‌സ്ബർഗിൽ ആന്ദ്രെ ഒർട്ടോൾഫ് 7.15 സെക്കൻഡിൽ സ്ഥാപിച്ച റെക്കോർഡാണ് വാഴൂർ സ്വദേശി ജോസുകുട്ടി എൽബിൻ 6.56 സെക്കൻഡിൽ മറികടന്നത്. പീരുമേട് മരിയഗിരി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രകടനത്തിന് ഗിന്നസ് സുനിൽ ജോസഫ് നിരീക്ഷകനായിരുന്നു. ഫാ. ജിനു ആവണി കുന്നേൽ, നവീൻ ജോസഫ്, അനിഷ് സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. പ്രകടനത്തിന് യൂ.ആർ.എഫ് ലോക റെക്കോർഡ് ലഭിച്ചു. വാഴൂർ ടി.പി.പുരം രണ്ടുപ്ലാക്കൽ വീട്ടിൽ എൽബിൻ ലിജിത ദമ്പതികളുടെ മൂത്ത മകനാണ് ജോസുകുട്ടി എൽബിൻ. ജോസഫിൻ എൽബിൻ ജോർദാൻ എൽബിൻ എന്നിവർ സഹോദരങ്ങളാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിന്ന് ജനവാസ മേഖലകള്‍ ഒഴിവാക്കണം : ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി

0
പത്തനംതിട്ട : പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജില്ലയിലെ...

കോന്നി എഫ്.സി.ഐ ഗോഡൗണിന് സമീപം ലോറി ഓടയിലേക്ക് ചരിഞ്ഞു

0
കോന്നി : കോന്നി എഫ്.സി.ഐ ഗോഡൗണിന് സമീപം ഭാരം കയറ്റി വന്ന ലോറി...

2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന് പിന്നിലെ ഉദ്ദേശ്യം തികച്ചും ദുരൂഹമാണെന്നും...

0
ന്യൂഡൽഹി: വരാനിരിക്കുന്ന 2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന്...

ബാല്യസ്പന്ദനം പദ്ധതി – പഴവങ്ങാടി പഞ്ചായത്തുതല ഉദ്ഘാടനം നടന്നു

0
റാന്നി : അങ്കണവാടി കുട്ടികൾക്കുള്ള ത്രൈമാസ ആരോഗ്യ പരിശോധനയായ ബാല്യസ്പന്ദനം പദ്ധതിയുടെ...