കലഞ്ഞൂരിൽ തടി മില്ലിന് തീപിടിച്ച് വന്‍ നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

കോന്നി : കലഞ്ഞൂരിൽ തടി മില്ലിന് തീ പിടിച്ച് വന്‍ നാശനഷ്ടം. പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം. കലഞ്ഞൂർ മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള കിളിത്തട്ടിൽ എന്ന തടിമില്ലിനാണ് തീ പടർന്ന് പിടിച്ചത്. കോവിഡ് സാഹചര്യത്തെ തുടർന്ന് ഒരു വർഷത്തോളമായി പ്രവർത്തനം നിലച്ച അവസ്ഥയിലായിരുന്നു തടിമില്ല്. ഇതിനാൽ തന്നെ എവിടെ വൈദുതി ബന്ധവും വിച്ഛേദിക്കപ്പെട്ടിരുന്നു.

ഏകദേശം ഒരു കോടി രൂപയിലേറെ നാശ നഷ്ടം ഉണ്ടായതായി ഉടമ വിക്രമൻ കിളിത്തട്ടിൽ പറയുന്നു. മില്ലിനുള്ളിൽ കൂട്ടി ഇട്ടിരുന്ന തടികൾ ഭൂരിഭാഗവും കത്തി നശിച്ചിട്ടുണ്ട്. കോന്നി, അടൂർ, പുനലൂർ എന്നിവടങ്ങളിൽ നിന്നായി ആറ്‌ ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തടിമില്ല് പ്രവർത്തനം നിലച്ച അവസ്ഥയിലായിരുന്നതിനാൽ മില്ലിന്റെ ലൈസൻസ്, ഇൻഷുറൻസ് കാലാവധികൾ പുതുക്കിയിരുന്നില്ലെന്നും ഉടമ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

കുമ്പഴയിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ റോഡിന്റെ മധ്യഭാഗത്ത്‌ സ്ഥാപിക്കുവാന്‍ അനുവദിക്കില്ല : കുമ്പഴ വികസന...

0
കുമ്പഴ : കുമ്പഴ ജംഗ്ഷനില്‍ സ്ഥാപിക്കുന്ന ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ ഹൈവേയുടെ...