ഭര്‍ത്താവിന്റെ ആക്രമണത്തില്‍ കൈപ്പത്തി അറ്റുപോയ വിദ്യയ്ക്ക് സഹായഹസ്തവുമായി കലഞ്ഞൂര്‍ വില്ലേജ് ഓഫീസ് ജീവനക്കാരും

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂർ : വിദ്യയ്ക്ക് കൈതാങ്ങായി കലഞ്ഞൂർ വില്ലേജ് ഓഫീസിലെ ജീവനക്കാരും. ഭർത്താവിൻ്റെ ആക്രമണത്തിൽ ഗുരുതരമായി രണ്ട് കൈയ്ക്കും പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന കലഞ്ഞൂർ, പറയൻ കോട്, ചാവടി മലയിൽ വിദ്യയ്ക്ക് കൈതാങ്ങായി വില്ലേജ് ജീവനക്കാരും. കൂടൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രൈം 660/22 നമ്പർ കേസിൻ്റെ തെളിവിലേക്ക് പത്തനംതിട്ട ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്നതിന് കൃത്യ സ്ഥല പ്ലാൻ തയ്യാറാക്കുന്നതിനായിട്ടാണ് കലഞ്ഞൂർ വില്ലേജ് ഓഫീസർ അരുൺ ആർ ഉം ജീവനക്കാരും കൃത്യം നടന്ന ചാവടി മലയിൽ വീട്ടിൽ എത്തിയത്. ഈ സമയത്ത് തൊട്ട് അടുത്ത ബന്ധുവീട്ടിൽ കഴിയുന്ന വിദ്യയെ സന്ദർശിക്കുകയും അവർക്ക് ആശ്വാസമായി വില്ലേജ് ജീവനക്കാർ ധനസഹായം നൽകുകയും ചെയ്തു. വില്ലേജ് ഓഫീസറെ കൂടാതെ വില്ലേജ് അസിസ്റ്റൻറ് രതീഷ്.കെ, വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് കെ.രാധാകൃഷ്ണപിള്ള എന്നിവരും സന്നിഹിതരായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...