വടിവാൾകൊണ്ട് വെട്ടിപരിക്കേൽപ്പിച്ചത് അപ്രതീക്ഷിതം : സഹോദരി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കലഞ്ഞൂരിൽ സഹോദരിയെ വീട്ടിൽ കയറി ഭർത്താവ് വടിവാൾകൊണ്ട് വെട്ടിപരിക്കേൽപ്പിച്ചത് അപ്രതീക്ഷിതമെന്ന് സുവിത. വെട്ടേറ്റ വിദ്യയും സന്തോഷും തമ്മിൽ കുറെ നാളുകളായി പിരിഞ്ഞുകഴിയുകയാണ്. കഴിഞ്ഞ ദിവസം സന്തോഷ് വീട്ടിലെത്തി ഒന്നിച്ച് കഴിയാമെന്നും കുഞ്ഞിനെ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിദ്യ അതിനോട് താല്‍പ്പര്യം കാണിച്ചില്ല. പിന്നാലെ കഴിഞ്ഞ ദിവസവും സന്തോഷ് വീടിന്റെ സമീപത്ത് എത്തിയിരുന്നെന്നും സുവിത പറഞ്ഞു.

ചാവടിമല സ്വദേശി വിദ്യയുടെ രണ്ട് കൈക്കുമാണ് ഇന്നലെ വെട്ടേറ്റത്. ഒരു കയ്യുടെ കൈപ്പത്തി അറ്റുപോയി. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. ഭർത്താവ് ഏഴംകുളം സ്വദേശി സന്തോഷിനെ പോലീസ് പിടികൂടി. വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടയിൽ അച്ഛൻ വിജയനും വെട്ടേറ്റു. ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ വിവാഹ മോചന കേസ് കോടതിയുടെ പരിഗണനയിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമരം 21-ാം ദിനം : സോനം വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതി വഷളായി ; ആശുപത്രിയിൽ പ്രവേശിപ്പിച്ച്...

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട്...

പെൺകുട്ടികളെ നിരന്തരം ശല്യംചെയ്തു : സ്ഥലത്തെത്തിയ സിഐക്ക് നേരെ അസഭ്യവർഷവും ആക്രമണവും ; യുവാവ്...

0
കൊച്ചി : പെൺകുട്ടികളെ ശല്യം ചെയ്യുന്നുവെന്ന പരാതിയിൽ പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസ്...

കെ എസ് യു പ്രസിഡന്റിന് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ കെ എസ് യു പ്രസിഡന്റ് അലോഷ്യസ്...

പണം നൽകിയാൽ മന്ത്രിസ്ഥാനം ; രണ്ടുദിവസത്തിനകം കേസിൽ നിർണായക വഴിത്തിരിവുണ്ടാകുമെന്ന് പോലീസ്

0
കോഴിക്കോട് : പണം നൽകിയാൽ മന്ത്രിസ്ഥാനവും ഉന്നതപദവിയും നൽകാമെന്നു പറഞ്ഞുള്ള വ്യാജ...