ഇതൊക്കെ ബിജെപിക്ക് ബിഹാറിൽ ചുവടുറപ്പിക്കുന്നതിന് വേണ്ടിയുള്ള തന്ത്രങ്ങളാണ് ; പ്രതികരിച്ച് നിതീഷ് കുമാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാഷ്ട്രീയതന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പാർട്ടിയിലേക്ക് തിരികെയെത്തുന്നെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് നിതീഷ് കുമാറിന്‍റെ ജെഡിയു. അതെല്ലാം അയാളുടെ ബിസിനസ് മാർക്കറ്റിം​ഗിന്റെ ഭാ​ഗമാണ് എന്നാണ് ജെഡിയു നേതാവ് രാജീവ് രഞ്ജൻ സിം​ഗ് പ്രതികരിച്ചത്. കുറച്ചുകാലമായി പ്രശാന്ത് കിഷോർ ബിജെപിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് നമുക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായി പ്രശാന്ത് കിഷോർ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ‌യാണ് രാജീവ് രഞ്ജൻ സിം​ഗിന്‍റെ പ്രതികരണം.

അയാൾ മാധ്യമങ്ങൾക്ക് വേണ്ടി കഥകൾ ഉണ്ടാക്കുകയാണ്. ഇതൊക്കെ ബിജെപിക്ക് ബിഹാറിൽ ചുവടുറപ്പിക്കുന്നതിന് വേണ്ടിയുള്ള തന്ത്രങ്ങളാണ്. പൊതുജന സ്വീകാര്യത ആ പാർട്ടിക്ക് കിട്ടാത്തതുകൊണ്ട് ഇങ്ങനെയൊക്കെ വേണ്ടിവരുമല്ലോ. രാജീവ് രഞ്ജൻ സിം​ഗ് പറഞ്ഞു. കഴിഞ്ഞ മാസം ബിജെപി ബന്ധം നിതീഷ് കുമാറും ജെഡിയുവും അവസാനിപ്പിച്ചിരുന്നു. തുടർന്ന് വിശാല പ്രതിപക്ഷസഖ്യത്തിനു വേണ്ടി പ്രവർത്തനങ്ങളും തുടങ്ങി. ഇതൊടെയാണ് പ്രശാന്ത് കിഷോർ പാർട്ടിയിലേക്ക് തിരികെയെത്തുനെന്ന് ബിഹാറിലും ദില്ലിയിലും അഭ്യൂഹങ്ങൾ പരന്നത്. 2020ൽ പ്രശാന്ത് കിഷോറിനെ ജെഡിയുവിൽ നിന്ന് പുറത്താക്കിയതാണ്.

പുതിയ രാഷ്ട്രീയസാഹചര്യം ഉരുത്തിരിഞ്ഞതോടെ നിതീഷ് കുമാറിനെ കാണണമെന്ന് ആവശ്യപ്പെട്ടത് പ്രശാന്ത് കിഷോറാണെന്ന് രാജീവ് രഞ്ജൻ സിം​ഗ് പറയുന്നു. “പാർട്ടി പ്രസിഡന്റിനോട് സംസാരിക്കാൻ നിതീഷ് ജി പറഞ്ഞു. അങ്ങനെയാണ് പ്രശാന്ത് കിഷോർ എന്നെ കാണാൻ ദില്ലിക്ക് വന്നത്. ഇതൊക്കെ അയാൾ രാഷ്ട്രീയ ലാഭത്തിന് വേണ്ടി കാച്ചിക്കൂട്ടുന്നതാണ്. അച്ചടക്കത്തോടെ നിൽക്കാനാവുമെങ്കിൽ പാർട്ടിയിലേക്ക് തിരികെയെടുക്കാമെന്ന് ഞാൻ പറഞ്ഞു. അതിനു ശേഷമാണ് നിതീഷ് ജിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. പക്ഷേ അപ്പോഴേക്കും അയാൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു മുഖ്യമന്ത്രിയെ കാണുന്നില്ലെന്ന്”. രഞ്ജൻ സിം​ഗ് പറയുന്നു.

“ദിവസങ്ങൾക്ക് ശേഷം മുൻ ജെഡിയു നേതാവ് പവൻ വർമ്മ നിതീഷ് കുമാറിനെ കാണുകയും പ്രശാന്ത് കിഷോറിന് അദ്ദേഹത്തെ കാണാൻ താല്പര്യമുണ്ടെന്ന് അറിയിക്കുകയുമായിരുന്നു. അങ്ങനെയാണ് അവർ കണ്ടത്. പക്ഷേ, അയാൾക്ക് ആര് എന്ത് വാ​ഗ്ദാനം ചെയ്തെന്നാണ് പറയുന്നത്? അല്ലെങ്കിൽ തന്നെ അതിന്റെ ആവശ്യമെന്താണ്?” രഞ്ജൻ സിം​ഗ് കൂട്ടിച്ചേർത്തു.

പ്രത്യേകിച്ച് എന്തിനെയെങ്കിലും കുറച്ച് തങ്ങൾ സംസാരിച്ചില്ലെന്നും വെറുമൊരു കൂടിക്കാഴ്ചയാണ് നടന്നതെന്നും നിതീഷ് കുമാർ പറഞ്ഞിരുന്നു. എന്നാൽ പാർട്ടി വാ​ഗ്ദാനം നയപരമായ കാര്യങ്ങളാൽ താൻ നിരസിച്ചു എന്നൊക്കെയാണ് പ്രശാന്ത് കിഷോർ പിന്നീട് പറഞ്ഞത്. നിതീഷ് കുമാറിന്റെയും തേജസ്വി യാദവിന്റെയും നേതൃത്വത്തിലുള്ള സർക്കാർ അടുത്ത രണ്ട് വര്‍ഷത്തിനകം 5-10 ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാക്കുകയാണെങ്കിൽ തന്റെ ജൻ സൂര്യഅഭ്യാൻ പദ്ധതി പിൻവലിച്ച് അവരെ പിന്തുണയ്ക്കാമെന്ന് പ്രശാന്ത് കിഷോർ പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...