കളരിയഭ്യാസി കുഴഞ്ഞുവീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: കളരിയഭ്യാസിയായ തമിഴ്നാട് സ്വദേശി ഗിരിധരന്‍ (29) കുഴഞ്ഞുവീണ് മരിച്ചു. കളരിപ‍യറ്റ് ആയോധനപ്രകടനം നടത്തി നിമിഷങ്ങള്‍ക്കുള്ളിലാണ് മരണം. കഴിഞ്ഞ ആറുവര്‍ഷമായി ചെന്നൈയിലെ വല്‍സരവക്കാമില്‍ ‘കളരിയില്‍ ക്ഷത്രിയ’ എന്ന ആയോധനകല സ്ഥാപനം നടത്തുകയായിരുന്നു ഗിരിധരന്‍.
കുഴഞ്ഞുവീണ ഗിരിധരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. യൂട്യൂബ് ചാനലിന് അഭിമുഖം നല്‍കുന്നതിന്‍റെ ഭാഗമായി സങ്കീര്‍ണ്ണമായ അഭ്യാസമുറകളുടെ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. യൂട്യൂബ് വീഡിയോക്ക് വേണ്ടി ഇദ്ദേഹം വിശ്രമമില്ലാതെ പരിശീലനം നടത്തിയിരുന്നുവത്രെ. എന്നാല്‍, ദേഹാസ്വാസ്ഥ്യം കാരണം ഷൂട്ടിങ് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്ന് അഭിമുഖം അഞ്ചുമിനുട്ടെ നീണ്ടിരുന്നുള്ളൂ എന്ന് ചാനല്‍ അസോസിയേറ്റ് അറിയിച്ചു.വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണ്ഡല പുനർനിർണയ ബില്ലിൽ ആശങ്ക; പ്രധാനമന്ത്രിക്ക് കത്തുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്...

രക്തം വാർന്ന് കിടന്നിട്ടും ആരും രക്ഷിച്ചില്ല; പൊലീസ് ബൂത്തിന് മുന്നിൽ യുവാവിന് ദാരുണാന്ത്യം

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ പിങ്ക് പൊലീസ് ബൂത്തിന് പുറത്ത് 22 വയസ്സുകാരൻ...

പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷാ തീയതി ജൂലൈ 20 വരെ...

0
തിരുവനന്തപുരം: ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍കാര്‍ഡുകള്‍...

150 കോടിയുടെ സ്വത്തിനായി പിതാവിന്റെ ജീവനെടുത്തു ; മകൻ അറസ്റ്റിൽ

0
ഗാസിയാബാദ്:സ്വത്തിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പിതാവിനെ മകന്‍ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ മോദിനഗറില്‍...