കോതമംഗലം: ഓണ്‍ലൈന്‍ വഴി സൗണ്ട് കാര്‍ഡ് ബുക്ക് ചെയ്തയാൾക്ക് ലഭിച്ചത് പ്ലാസ്റ്റിക് കുപ്പി. പിറവം സ്വദേശിയും കോതമംഗലം താലൂക്ക് ഓഫീസിലെ ജീവനക്കാരനുമായ ക്രിസ്റ്റോ തമ്പിയാണ് ആമസോണ്‍ വഴി 14,999 രൂപ വിലയുള്ള സൗണ്ട് കാര്‍ഡിന് ഓര്‍ഡര്‍ ചെയ്തത്.ജൂണ്‍ 14നാണ് ഓര്‍ഡര്‍ നല്‍കിയത്. ചൊവ്വാഴ്ച പാര്‍സല്‍ ലഭിച്ചു. കൊറിയര്‍ വഴി വന്ന പാര്‍സല്‍ അഴിച്ചപ്പോഴാണ് പ്ലാസ്റ്റിക് കുപ്പി ലഭിച്ചത്. ബില്ലും ഡീറ്റെയില്‍സും കൃത്യമായിരുന്നു. വിവരം കമ്പനിയെ ധരിപ്പിച്ചിട്ടുണ്ട്.
ഓൺലൈൻ വഴി ബുക്ക് ചെയ്തത് സൗണ്ട് കാർഡ് : ലഭിച്ചത് പ്ലാസ്റ്റിക് കുപ്പി
RECENT NEWS
Advertisment