സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിനായി കോട്ടയം ഒരുങ്ങുന്നു ; നവംബർ 14ന് ഇൻഡോർ സ്‌റ്റേഡിയത്തില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സ്‌പോട്‌സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്നു സംഘടിപ്പിക്കുന്ന സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് നവംബർ 14 ന് കോട്ടയത്ത് നടക്കും. നാഗമ്പടം രാജീവ്ഗാന്ധി ഇൻഡോർ സ്‌റ്റേഡിയമാകും മത്സരങ്ങൾക്ക് വേദിയാകുക. നവംബർ 14 ന് രാവിലെ ഒൻപതിന് ഉദ്ഘാടന സമ്മേളനത്തോടെ പരിപാടികൾക്ക് തുടക്കമാകും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തിൽ സമ്മാനദാനം അടക്കം നടക്കും.

14 ന് രാവിലെ ഒൻപതിന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. ചാമ്പ്യൻഷിപ്പ് ഉദ്ഘാടനവും വീര മാർത്താണ്ഡവർമ്മ പുരസ്‌കാര സമർപ്പണവും മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സമ്മേളനത്തിൽ തിരുവനന്തപുരം ജെ.ബി.ആർ കളരിയിലെ ബാബുരാജ് ഗുരുക്കൾ വീര മാർത്താണ്ഡവർമ്മ പുരസ്‌കാരം ഏറ്റുവാങ്ങും. സ്‌പോട്‌സ് കളരിപ്പയറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഡി.കെ മുരളി എം.എൽ.എ യോഗത്തിൽ അധ്യക്ഷത വഹിക്കും. എറണാകുളം ജില്ലാ സ്‌പോട്‌സ് കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡന്റ് കെ.ജെ മാക്‌സി എം.എൽ.എ മുഖ്യാതിഥി ആയി പങ്കെടുക്കും. സംസ്ഥാന യുവജന ക്ഷേമബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ് മുഖ്യപ്രഭാഷണം നടത്തും. യുവജനക്ഷേമ ബോർഡ് അംഗം ടി.ടി ജിസ്‌മോൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ.ശങ്കരൻ, സ്‌പോട്‌സ് കളരിപ്പയറ്റ് അസോസിയേഷൻ ട്രഷറർ എം.ജയകുമാർ ഗുരുക്കൾ എന്നിവർ പ്രസംഗിക്കും.

തുടർന്നു കളരിപ്പയറ്റ് മത്സരങ്ങൾ നടക്കും. 14 ന് വൈകിട്ട് അഞ്ചിനു നടക്കുന്ന സമാപന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി ഡി.ശില്പ മുഖ്യാതിഥിയായി പങ്കെടുക്കും. സ്‌പോട്‌സ് കളരിപ്പയറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ.ഷാജി വാസുദേവൻ ഗുരുക്കൾ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, നഗരസഭ ആക്ടിംങ് ചെയർമാൻ ബി.ഗോപകുമാർ, യുവജന ക്ഷേമബോർഡ് ജില്ലാ കോ ഓർഡിനേറ്റർ കെ.ജെ മിഥുൻ, ഓർഗനൈസിംങ് കൺവീനർ ഡോ.ഹരികൃഷ്ണൻ, കോട്ടയം ജില്ലാ സ്‌പോട്‌സ് കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി ജോർജ് ഗുരുക്കൾ എന്നിവർ പ്രസംഗിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...