മാവേലിക്കര : നെയ്ക്കാവടികളുമായി ശബരിമലയിലേക്കുള്ള യാത്രാമധ്യേ കല്ലട കാവടിസംഘം മാവേലിക്കരയിലെത്തി. ശബരിമലയിൽ അഭിഷേകംചെയ്യുന്നതിനുള്ള നെയ്നിറച്ച രണ്ട് ആലവട്ടക്കാവടികളുമായി കിഴക്കേ കല്ലട കുരുവേലിൽ പടിഞ്ഞാറെ കല്ലട ചാങ്ങിയത്ത് കുടുംബങ്ങളിൽനിന്നുള്ള അംഗങ്ങളാണു സംഘത്തിലുള്ളത്. ചെങ്ങന്നൂർ, ആറന്മുള, ചെറുകോൽപ്പുഴ, റാന്നി വഴിയാണ് കല്ലടസംഘത്തിന്റെ ശബരിമലയാത്ര. എല്ലാവർഷവും വൃശ്ചികം ഒന്നിന് കല്ലടസംഘം മാലയിട്ടു വ്രതമെടുത്തുതുടങ്ങും. ധനു 18-ന് കുടുംബക്ഷേത്രങ്ങളിൽ ആഴിയും കാവടിപൂജയും നടത്തിയശേഷം ശബരിമലയ്ക്കുള്ള യാത്ര ആരംഭിക്കുന്ന സംഘം എരുമേലിയിലെത്തി പേട്ടതുള്ളി മകരവിളക്കിന്റെ തലേദിവസം സന്നിധാനത്തെത്തും. മകരവിളക്ക് ദിനത്തിൽ അയ്യപ്പദർശനവും നെയ്യഭിഷേകവും നടത്തിയശേഷമാണ് കല്ലടസംഘത്തിന്റെ മലയിറക്കം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033






























