കല്ലട ട്രാവല്‍സിന്റെ ബസ് അപകടത്തിന് കാരണം അമിത വേഗവും ഡ്രൈവർ ഉറങ്ങിയതുമെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

ചെര്‍പ്പുളശ്ശേരി: പാലക്കാട് കല്ലട ട്രാവല്‍സിന്‍റെ ദീര്‍ഘദൂര ബസ് അപകടത്തിന്റെ കാരണം അമിത വേഗവും ഡ്രൈവർ ഉറങ്ങിയതുമെന്ന് സംശയം. അപകടത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും ബസ് ഡ്രൈവറെ ചോദ്യം ചെയ്യും. ചെന്നൈയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. അപകട സമയത്ത് 38 പേർ ബസിലുണ്ടായിരുന്നു. അപകടത്തില്‍ മലപ്പുറം എടയത്തൂർ സ്വദേശി സൈനബാ ബീവിയും 25 വയസ് പ്രായമുള്ള യുവാവിന്‍റെയും മരണം ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. യുവാവിനെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. അപകടത്തെ തുടർന്ന് ബസിന്റെ അടിയിലായ രണ്ട് പേരാണ് മരിച്ചത്, ഒരാളുടെ അരയ്ക്ക് താഴെ ചതവുണ്ട്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.

തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ട ബസ് നിവർത്തിയ ശേഷം ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. പരിക്കേറ്റ റിംഷാ (26), മുഹമ്മദ്‌ (27), സുഫൈദ് (17), ടിയാ (18), നിഷാന്ത് (42), ശിവാനി (18) എന്നിവരെ പെരിന്തൽമണ്ണ അല‍ഷിഫാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഇന്ന് രാവിലെ 7.45ഓടെയായിരുന്നു അപകടമുണ്ടായത്. തിരുവാഴിയോട് ഇറക്കത്തിൽ വച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് റോഡിന് നടുവിൽ തന്നെ മറിയുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് വിനോദസഞ്ചാര കേന്ദ്രത്തിലെ റോപ്പ്‌വേയിൽ അപകടം

0
കാസർകോട്: കാസർഗോഡ് ഉള്ള വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തെ റോപ്പ്‌വേയിൽ...

കയ്പ്പമംഗലത്ത് 8 വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെ തൃശൂർ ജില്ലാ കളക്ടർ ദേശീയപാതകളിൽ അടിയന്തര...

0
തൃശൂർ: കയ്പ്പമംഗലത്തുണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ദേശീയപാതകളിൽ അടിയന്തരമായി സംയുക്ത പരിശോധന...

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തായിരുന്നപ്പോൾ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കെ.എം ഷാജി

0
കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും ഭരണം തങ്ങളുടെ...

‘റം’ അല്ല , ഇനി ‘റം ഫ്ലേവേർഡ് സ്പിരിറ്റ്’ ; ഓൾഡ് മങ്കിന് തിരിച്ചടി

0
മുംബൈ: ഓൾഡ് മങ്കിനെ ഇനി ‘റം’ എന്ന പേരിൽ വിൽക്കാനാകില്ലെന്ന്...