Saturday, June 1, 2024 12:24 pm

വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കള്ളക്കുറിച്ചി: വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. അറസ്റ്റിലായത് കള്ളക്കുറിച്ചി ജില്ലാ വൈസ് പ്രസിഡന്‍റ് രവികുമാര്‍. ഇതോടെ കലാപ കേസില്‍ അറസ്റ്റിലായവരില്‍ അണ്ണാ ഡിഎംകെ ഐടി സെല്‍ അംഗങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. കലാപം ആസൂത്രിതമെന്നാണ് പോലീസ് നിഗമനം. തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മൃതദേഹം റീ പോസ്റ്റ്‍മോര്‍ട്ടം നടത്താന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പോസ്റ്റ്‍മോര്‍ട്ടം കഴിഞ്ഞാല്‍ ഉടന്‍ മൃതദേഹം സംസ്കരിക്കണം എന്നാണ് കോടതിയുടെ നിര്‍ദ്ദേശം. പെണ്‍കുട്ടിയുടെ അച്ഛനും അഭിഭാഷകനും വേണമെങ്കില്‍ പോസ്റ്റ്‍മോര്‍ട്ടം നടപടികള്‍ക്ക് സാക്ഷിയാകാമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ഭാവിയില്‍ വിദ്യാലയ ക്യാമ്പസുകളില്‍ ആത്മഹത്യ നടന്നാല്‍ സിബിസിഐഡി നേരിട്ട് കേസന്വേഷിക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി, കള്ളക്കുറിച്ചിയില്‍ നടന്നത് പെട്ടെന്നുണ്ടായ പ്രകോപനമല്ലെന്നും ആക്രമണം ആസൂത്രിതമാണെന്നും നിരീക്ഷിച്ചു. കള്ളക്കുറിച്ചിയിലെ സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 328 ആയി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്. 500 പോലീസ് കമാന്‍ഡോമാരടക്കം 1500 പോലീസുകാരെയാണ് പ്രദേശത്ത് വിന്ന്യസിച്ചിരിക്കുന്നത്. സംസ്ഥാന ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്.

കള്ളക്കുറിച്ചിയിലും പരിസര പ്രദേശങ്ങളിലും ഈ മാസം 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ പെണ്‍കുട്ടിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിസിഐഡിക്ക് കൈമാറി. സ്കൂള്‍ പ്രിന്‍സിപ്പാളിനേയും ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള രണ്ട് അധ്യാപകരേയും അറസ്റ്റ് ചെയ്തിരുന്നു.തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്ന ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ സ്കൂളിലെ രണ്ട് അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നു എന്നെഴുതിയിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുള്ള സമരമാണ് അക്രമാസക്തമായത്.

തമിഴ്നാടിന്‍റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ അക്രമവും കൊള്ളിവെയ്പ്പുമാണ് ഇന്നലെ കള്ളക്കുറിച്ചിയില്‍ നടന്നത്. പോലീസ് ബസുകളടക്കം പതിനഞ്ച് ബസുകള്‍ അക്രമികള്‍ കത്തിച്ചു. നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും അഗ്നിക്കിരയാക്കി. സ്കൂള്‍ കെട്ടിടം തകര്‍ത്തു. പാഠപുസ്തകങ്ങളും സ്കൂള്‍ രേഖകളും ഉപകരണങ്ങളും കൂട്ടിയിട്ട് തീയിട്ടു. ഇതിനിടെ ഓഫീസ് ഉപകരണങ്ങള്‍ ചിലര്‍ കൊള്ളയടിച്ചു. സംഘര്‍ഷത്തില്‍ നിരവധി സമരക്കാര്‍ക്കും ഡിഐജി എം. പാണ്ഡ്യനടക്കം ഇരുപതിലേറെ പോലീസുകാര്‍ക്കും പരിക്കേറ്റു. സമീപ ജില്ലകളില്‍ നിന്നും കൂടുതല്‍ പോലീസെത്തിയതോടെയാണ് അക്രമികള്‍ പിന്‍വാങ്ങിയത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആധികാരികതയില്ലാതെ ഡികെ അങ്ങനെ പറയില്ല ; മൃഗബലി ആരോപണത്തിൽ കൊടിക്കുന്നിൽ സുരേഷ്

0
തിരുവനന്തപുരം: കർണാടകയിലെ കോൺ​ഗ്രസ് നേതാവ് ഡികെ ശിവകുമാർ നടത്തിയ മൃ​ഗബലി ആരോപണത്തിൽ...

നെയ്യാറ്റിന്‍കരയില്‍ കിടപ്പുരോഗിയായ മകളുടെ കഴുത്തറത്ത് അമ്മ ജീവനൊടുക്കിയതായി റിപ്പോർട്ടുകൾ

0
തിരുവനന്തപുരം: കിടപ്പുരോഗിയായ മകളുടെ കഴുത്തറത്തശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് നാടിനെ...

ബോംബ് ഭീഷണി ; ചെന്നൈ- മുംബൈ ഇൻഡിഗോ വിമാനം അടിയന്തര ലാൻഡിങ് നടത്തി

0
മുംബൈ: ബോംബ് ഭീഷണിയെത്തുടർന്ന് ചെന്നൈ-മുംബൈ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. ഇൻഡിഗോയുടെ...

കടുത്ത ചൂട് : സ്കൂളുകള്‍ ജൂണ്‍ 6ന് തുറക്കില്ല ; 10ലേക്ക് മാറ്റി തമിഴ്നാട്...

0
ചെന്നൈ: തമിഴ്നാട്ടിലെ സ്കൂളുകൾ തുറക്കുന്നത് ജൂൺ പത്തിലേക്ക് മാറ്റി. കടുത്ത ചൂട്...