Wednesday, July 2, 2025 3:47 am

നൂറ്റാണ്ടുകളായി വനത്തില്‍ മാത്രം ആചരിച്ചുവരുന്ന അപൂർവ അനുഷ്‌ഠാന പൂജയും ദ്രാവിഡ കലകളും കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഈ മാസം 21ന്

For full experience, Download our mobile application:
Get it on Google Play

കോന്നി : ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തില്‍ മാത്രം ആചരിച്ചുവരുന്ന അപൂർവ അനുഷ്‌ഠാന പൂജയും ദ്രാവിഡ കലകളും കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഈ മാസം 21 നു( 2020 ജനുവരി 21 ചൊവ്വ ) നിറഞ്ഞാടും. വര്‍ഷത്തില്‍ ഒരിക്കല്‍ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു കൊണ്ട്‌ ശബരിമല ഉത്സവ ഗുരുതിയ്‌ക്ക്‌ ശേഷം നടക്കുന്ന ആഴിപൂജ, വെള്ളംകുടി നിവേദ്യം , കളരിപൂജ, കുംഭ പാട്ട്‌, ഭാരതകളി , തലയാട്ടം കളി എന്നിവ 999 മലകളുടെ മൂല സ്‌ഥാനമായ കല്ലേലി കാവില്‍ നടക്കും. ഗുരുകാരണവന്മാരുടെയും കുലദൈവങ്ങളുടെയും പ്രീതിക്കായി പൂജകള്‍ നടത്തുകയും അനുഗ്രഹം തേടുകയും ചെയ്യുന്ന ചടങ്ങാണ് കളരിപൂജ. കാവ്‌ മുഖ്യ ഊരാളി ഭാസ്‌കരന്‍ , വിനീത് ഊരാളി എന്നിവര്‍ കര്‍മ്മങ്ങള്‍ക്കു ദീപനാളം പകരും .

പന്തളം 18 കര, തട്ട 8 കര ,കോന്നി 300 കര, അരുവാപ്പുലം 500 കരകളുടെ നന്മക്കുവേണ്ടി മുറുക്കാന്‍ അടങ്ങിയ കലശം സമര്‍പ്പിച്ച്‌ വിളിച്ചുചൊല്ലും . പരമ്പു നിവര്‍ത്തി 101 കളരിക്കും കുലജാതര്‍ക്കും വേണ്ടി തേക്കില നാക്ക്‌ നീട്ടിയിട്ട്‌ 101 നിലവിളക്ക്‌ തെളിച്ച്‌ കാട്ടു വിഭവങ്ങളും കാര്‍ഷിക വിളകളും കനലില്‍ ചുട്ടെടുത്ത് . കരിക്ക്‌, വറപൊടി, മുളയരി, കലശം, തേന്‍, കരിമ്പു എന്നിവ ചേര്‍ത്തു വച്ച്‌ കളരി പൂജ സമര്‍പ്പിക്കും . കാട്ടു വിറകുകള്‍ കൊണ്ട്‌ ആഴി കൂട്ടി ഹവിസ്സുകള്‍ അര്‍പ്പിച്ച് അകത്തും പുറത്തുമുള്ള കളരിയില്‍ വെള്ളം കുടി നിവേദ്യം കലശമായി തളിക്കും . 999 മലകളെ വിളിച്ചുണര്‍ത്തി മുളം കാലുകള്‍, പച്ചിരുമ്പു ‌, ഉണക്കപ്പാള, ഉണക്കകമ്പു ചേര്‍ത്തുള്ള കുംഭ പാട്ട്‌, ഭാരതകളി, തലയാട്ടം കളി എന്നിവ നടക്കും.

ജനുവരി 21-ന് ഏഴരവെളുപ്പിനെ മല ഉണർത്തൽ, കാവ് ഉണർത്തൽ, കാവ് ആചാരത്തോടെ താംബൂല സമർപ്പണം, മലയ്ക്ക് കരിക്ക് പടേനി, തൃപ്പടിപൂജ, ഭൂമിപൂജ, വൃക്ഷസംരക്ഷണപൂജ, ജലസംരക്ഷണപൂജ, സമുദ്ര പൂജ , രാവിലെ 8.30 വാനരപൂജ, വാനരഊട്ട്, മീനൂട്ട്, ആനയൂട്ട് , പ്രഭാതപൂജ, ഒൻപത്‌ മണിക്ക്‌ നിത്യഅന്നദാനം, വൈകീട്ട് 6.30 നു ദീപ നമസ്കാരം , സന്ധ്യാ വന്ദനം, രാത്രി 8 മണി മുതല്‍ 41 തൃപ്പടി പൂജ , കളരിപൂജ , ആഴിസമർപ്പണം , ആഴിപൂജ, വെള്ളംകുടി നിവേദ്യം, , ഭാരതക്കളി, തലയാട്ടം കളി , ചരിത്ര പുരാതനമായ കുംഭപ്പാട്ട് എന്നിവ നടക്കും എന്നു കാവ് പ്രസിഡണ്ട് അഡ്വ സി വി ശാന്തകുമാര്‍ അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു

0
പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍...

പ്രവൃത്തികളുടെ ഉദ്ഘാടനം കെ. യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു

0
പത്തനംതിട്ട : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി...

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025 നോടനുബന്ധിച്ച് യോഗം ചേര്‍ന്നു

0
പത്തനംതിട്ട : തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025...

ക്വിസ്, ചിത്രരചന ജില്ലാതല മത്സരം ജൂലൈ 12ന്

0
പത്തനംതിട്ട : ദേശീയ വായനാദിന- മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍...