ചെങ്ങന്നൂര്‍: മാലിന്യ നിക്ഷേപം തടയാന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് റസിഡന്‍സ് അസോസിയേഷന്‍ മാതൃകയാകുന്നു. പുത്തന്‍തെരുവ് റസിഡന്‍സ് അസോസിയേഷനാണ് അരലക്ഷത്തോളം രൂപ മുടക്കി നാല് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത്. ക്യാമറകളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ നിര്‍വ്വഹിച്ചു.
റെയില്‍വേ സ്റ്റേഷന് പുറകുവശം മാലിന്യനിക്ഷേപം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അസോസിയേഷന്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതില്‍ അസോസിയേഷന്‍ അംഗങ്ങള്‍ ഒറ്റക്കെട്ടായി തീരുമാനമെടുത്തതോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
ഉത്ഘാടന യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് റെജി വെട്ടുകുഴിയില്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ജോണ്‍ മുളങ്കാട്ടില്‍, ഷേര്‍ലി രാജന്‍, അസോസിയേഷന്‍ സെക്രട്ടറി യമുനാദേവി, ട്രഷറാര്‍ ജോണ്‍ മാമ്മന്‍, പി.ഐ.നൈനാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാവിയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത് റസിഡന്‍സ് അസോസിയേഷന്റെ പരിഗണനയിലുണ്ടെന്ന് പ്രസിഡന്റ് റെജി വെട്ടുകുഴിയില്‍ പറഞ്ഞു.