ഇലവുംതിട്ട : പ്ലാസ്റ്റിക്ക് ഉപേക്ഷിക്കു എന്ന സന്ദേശവുമായി സംസ്കാര സാഹിതിയുടെ തെരുവോര ബോധവത്കരണ യാത്രയുടെ ജില്ലാതല ഉത്‌ഘാടനം ഇലവുംതിട്ട ചന്തയിൽ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ.സുരേഷ് കുമാർ നിർവഹിച്ചു. പ്ലാസ്റ്റിക്ക് ഒഴിവാക്കി നിത്യോപയോഗങ്ങൾക്കായി തുണി, ഇല എന്നിവയിലേക്ക് മടങ്ങണമെന്ന സന്ദേശം പൊതുജനങ്ങൾക്ക് നൽകാൻ സംസ്കാര സാഹിതി ജില്ലയിലുടനീളം പൊതുചന്തകളിൽ തുണി സഞ്ചികൾ സൗജന്യമായി നൽകിയാണ് ബോധവത്കരണം നടത്തുന്നത്. ഇലവുംതിട്ട ചന്തയില്‍ അഞ്ഞൂറ് തുണി സഞ്ചികൾ വിതരണം ചെയ്തു. മാതൃകാപരമായ പ്രവര്‍ത്തനമാണ് സംസ്കാര സാഹിതിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.
സംസ്കാര സാഹിതി വൈസ് പ്രസിഡന്റ് നാസർ തോണ്ടമണ്ണിൽ അധ്യക്ഷത വഹിച്ചു. സോജി മെഴുവേലി , ജി. രഘുനാഥ്, വിനീത അനിൽ, കെ .കെ. ജയിൻ, ബി ഹരികുമാർ , സി.എസ് .ശുഭാനന്ദൻ , പി.കെ ഇഖ്ബാൽ , അജിത് മണ്ണിൽ, രാജു നെടിയകാല , ഷൈലജ ലാൽ , പി .ലീല , സാം കുട്ടി , ഗിരിജ ശുഭാനന്ദൻ , എസ് .മോഹനൻ , ആനന്ദൻ എന്നിവർ പ്രസംഗിച്ചു.