ഓണത്തിന് പൂക്കൾ വിരിയിക്കാൻ റാന്നി ; ‘നിറപൊലിമ 2026’ പദ്ധതിക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി: ഓണക്കാലത്ത് മുറ്റം നിറയെ പൂക്കാലമൊരുക്കാനും പ്രാദേശിക വിപണി സജീവമാക്കാനുമായി റാന്നി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. പൂകൃഷിക്ക് തുടക്കം കുറിച്ചു. ആറാം വാർഡ് പുതുശ്ശേരിമല ‘ദീപം’ സംഘകൃഷിയുടെ നേതൃത്വത്തിലാണ് ‘നിറപൊലിമ 2026’ എന്ന പേരിൽ വിപുലമായ പൂകൃഷി ആരംഭിച്ചത്. ഓണവിപണി ലക്ഷ്യമിട്ട് ബന്തി, ജമന്തി, വാടാമുല്ല തുടങ്ങിയ പൂച്ചെടികളുടെ തൈകളാണ് പദ്ധതിയുടെ ഭാഗമായി നട്ടത്.പൂകൃഷി പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം റാന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി. ജെ. ബാബുരാജ് നിർവഹിച്ചു. വാർഡ് മെമ്പർ രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ അഞ്ജു കൃഷ്ണ, മെമ്പർ സെക്രട്ടറി രമേശ് കുമാർ, അസിസ്റ്റന്റ് കൃഷി ഓഫീസർ സി.ആര് സൗമ്യ എന്നിവർ പ്രസംഗിച്ചു.നാടൻ പൂക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനൊപ്പം കുടുംബശ്രീ അംഗങ്ങൾക്ക് മികച്ച വരുമാനം കണ്ടെത്താനും ഈ സംരംഭത്തിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ചടങ്ങിൽ ദീപം സംഘകൃഷി അംഗങ്ങൾ, അഗ്രി സി.ആർ.പിമാർ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണ്ണക്കൊളളയിൽ എ.പത്മകുമാർ പറയുന്ന ദൈവതുല്യരെ വെളിച്ചത്ത് കൊണ്ടുവരണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊളളയിൽ പങ്കുപറ്റിയവരുടെ പേര് വെളിപ്പെടുത്തുമെന്ന മുൻ ദേവസ്വം...

വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ്

0
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ...

ഓപ്പറേഷൻ തൂഫാൻ ; ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ സ്കൂളുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച് ജില്ലാ പോലീസ്

0
പത്തനംതിട്ട : ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്കൂളുകളിൽ ജനമൈത്രി...

​’ആ കരാർ ഞങ്ങളുടെ നിലനിൽപ്പിനെ ബാധിക്കും’; അമേരിക്കയ്ക്കും ഇറാനുമെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രയേൽ

0
ജനീവ: യുഎസ് ഇറാനുമായി ഒപ്പിട്ട സമാധാന കരാര്‍ ദോഷമെന്ന് വ്യക്തമാക്കി ഇസ്രയേലിന്റെ...