ടി.വി കേടായി – ഒമ്പത് തവണ തകരാറുകൾ ആവർത്തിച്ചു : ആലപ്പുഴയിലുള്ള “ഡയനോര ഇന്ത്യ” ടി.വിയുടെ വില 29500 രൂപയും പലിശയും 15000 രൂപ നഷ്ടവും നൽകുവാൻ വിധി

For full experience, Download our mobile application:
Get it on Google Play

ത്രിശ്ശൂര്‍ : 29500 രൂപ നൽകി വാങ്ങിയ ടി.വി കേടായി, ഒമ്പത് തവണ തകരാറുകൾ ആവർത്തിച്ചു, എന്നിട്ടും പരിഹാരമായില്ല. വിലയായി നല്‍കിയ 29500 രൂപയും പലിശയും 15000 രൂപ നഷ്ടപരിഹാരവും നൽകുവാൻ തൃശൂർ ഉപഭോക്തൃകോടതി വിധി. തൃശൂർ വടക്കാഞ്ചേരി കല്ലംപാറ സ്വദേശി വാഴക്കോട്ടിൽ വീട്ടിൽ ഷാജൻ വി.സി. ഫയൽ ചെയ്ത ഹർജിയിലാണ് ആലപ്പുഴയിലുള്ള ഡയനോര ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ വിധിയായത്. 29500 രൂപ നൽകിയാണ് ഷാജൻ പുതിയ ടി വി വാങ്ങിയത്. നാല് മാസം കഴിഞ്ഞപ്പോൾ ടി.വി യിൽ ചിത്രം കാണുവാൻ കഴിയാത്ത അവസ്ഥയായി. പരാതിപ്പെടുമ്പോൾ ടെക്നീഷ്യൻ വന്ന് റിപ്പയർ ചെയ്യുകയും വൈകാതെ തകരാർ വീണ്ടും ആവർത്തിക്കപ്പെടുകയുമായിരുന്നു. ഒമ്പത് തവണ തകരാറുകൾ വന്നു. പരിഹാരം ഉണ്ടാകാതെ വന്നതോടെ ഷാജൻ തൃശൂർ ഉപഭോക്തൃ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.

കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി തകരാറുകൾ റിപ്പോർട്ട് ചെയ്തു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് ടി വി യുടെ വിലയായ 29500 രൂപയും ഹർജി തിയ്യതി മുതൽ 6 % പലിശയും നഷ്ടപരിഹാരമായി 10000 രൂപയും ചിലവിലേക്ക് 5000 രൂപയും നല്കുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...