ന്യൂഡല്‍ഹി : എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നല്‍കിയ നിര്‍ദേശം മറികടന്ന് വിമാനം റണ്‍വേയിലേക്ക് കയറ്റിയ പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തു. എയര്‍ ഏഷ്യ IAD374 വിമാനത്തിന്‍റെ പൈലറ്റിനെയാണ് വ്യോമയാന ഡയറക്ടറേറ്റ് (ഡിജിസിഎ) മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.
2019 നവംബര്‍ അഞ്ചിന് മുംബൈ എയര്‍പോര്‍ട്ടിലാണ് സംഭവം. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നല്‍കിയ നിര്‍ദ്ദേശം അനുസരിച്ചല്ല IAD374 എയര്‍ ഏഷ്യ വിമാനം റണ്‍വേയിലേക്ക് കയറിയതെന്ന് ഡിജിസിഎ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. വിമാനം റണ്‍വേ 32ലെ ഹോള്‍ഡിങ് പോയന്റില്‍ നില്‍ക്കാനായിരുന്നു നിര്‍ദേശം. ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇതില്‍ പൈലറ്റ് കുറ്റം സമ്മതിച്ചതിനെത്തുടര്‍ന്നാണ് നടപടി.