കോന്നി : കരടിയുടെ ആക്രമണത്തിൽ മണ്ണീറ സ്വദേശിക്ക് പരുക്കേറ്റു. മണ്ണീറ തലമാനം രതീഷ് ഭവനത്തിൽ രാജൻകുട്ടിക്കാണ് പരുക്കേറ്റത്.
ഇന്നലെ പകൽ വനാതിർത്തിയോട് ചേർന്ന പറമ്പിൽ ചക്ക ശേഖരിക്കുവാൻ പോയതായിരുന്നു രാജൻകുട്ടി ഉൾപ്പെടുന്ന സംഘം. മുമ്പിൽ നടന്ന് പോയ രാജൻകുട്ടിയുടെ മുകളിലേക്ക് കരടി ചാടി വീഴുകയായിരുന്നു. തുടർന്ന് ഇയാളെ കരടി വലിച്ചുകൊണ്ട് ഓടിയെങ്കിലും മരത്തിലിടിച്ചതിനാൽ താഴെ വീണ് രക്ഷപെടുകയായിരുന്നു എന്നാണ് ഇയാള്‍ പറഞ്ഞത്. കാലില്‍ പരിക്കുപറ്റിയ രാജന്‍കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമ ശുശ്രൂഷക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു.
എന്നാൽ സംഭവം സ്ഥിരീകരിക്കുവാൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം നടന്നുവരുകയാണെന്നും വനപാലകർ പറഞ്ഞു.