പമ്പ : ശബരിമല തീര്‍ഥാടകാരായ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ നിലക്കലും ഒരാള്‍ പമ്പയിലുമാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
കര്‍ണാടക ഉത്തരകന്നഡ സ്വദേശി ലക്ഷ്മണ്‍ മഹാബലേശ്വര്‍ നായിക് (66) ആണ് നിലയ്ക്കലില്‍ മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു മരണം. നിലയ്ക്കല്‍ പി.എച്ച്.സിയില്‍ എത്തിച്ച മൃതദേഹത്തിന്‍റെ തുടര്‍ നടപടികള്‍ സ്വീകരിച്ചു.
തമിഴ്‌നാട് കെ പുതൂര്‍ മധുര അലഗനഗര്‍ ഒന്നാം സ്ട്രീറ്റില്‍ ജയരാമന്‍ (66) പമ്പാ ഭാഗത്താണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ച് മേല്‍നടപടികള്‍ സ്വീകരിച്ചു.