പിഎം ശ്രീയിൽ മുഖ്യമന്ത്രി കളവ് പറയുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പിഎം ശ്രീയിൽ മുഖ്യമന്ത്രി കളവ് പറയുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കഴിഞ്ഞ സർക്കാർ കരാർ മരവിപ്പിച്ചെന്നും ബിജെപിക്ക് മുന്നിൽ യുഡിഎഫ് സർക്കാർ കീഴടങ്ങിയെന്നും ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് സർക്കാർ കത്ത് അയച്ചിട്ടില്ലെന്ന് പറയുന്നത് മുഖ്യമന്ത്രിയുടെ മറ്റൊരു കളവാണെന്നും ഗോവിന്ദൻ പറഞ്ഞു.’ ഞങ്ങൾ അധികാരത്തിലേറിയാൽ പിഎം ശ്രീയെ ഒരുനിലക്കും വെച്ചുപൊറുപ്പിക്കില്ലെന്നാണ് വി.ഡി സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇത്തരം നീക്കങ്ങളെ അറബിക്കടലിലേക്ക് തള്ളുമെന്നാണ് ഷാജിയെ പോലുള്ളവർ പറഞ്ഞിരുന്നത്. ബിജെപിയും സിപിഎമ്മുമായി ചേർന്നുള്ള ഡീലിന്‍റെ ഭാഗമാണ് അതെന്ന് പറഞ്ഞ അന്നത്തെ പ്രതിപക്ഷം ഭരണപക്ഷമായി മാറിയപ്പോൾ എന്തെല്ലാം മാറ്റങ്ങളാണുണ്ടായിരിക്കുന്നത്.

പദ്ധതി നടപ്പിലാക്കുമെന്ന് മാത്രമല്ല, വലിയ കളവുകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പുവെക്കുകയും പണം വാങ്ങുകയും ചെയ്തെന്നാണ് സിപിഎം നേരത്തെ പറഞ്ഞിരുന്നത്. കളവ് മാത്രം പറയുന്ന പ്രതിപക്ഷ നേതാവെന്ന് പറഞ്ഞിടത്ത് നിന്ന്, കളവ് പറയുന്ന മുഖ്യമന്ത്രിയെയാണ് ഞങ്ങൾക്കുള്ളതെന്ന് പറയാൻ വിഷമമുണ്ടെങ്കിലും പറയാതിരിക്കാനാവില്ല”. ഗോവിന്ദൻ വിമർശിച്ചു. ‘മുഖ്യമന്ത്രി വലിയ കളവാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. പണം വാങ്ങിയില്ലെന്ന് മാത്രമല്ല, ഏത് ബ്ലോക്കിലാണ്, ഏതെല്ലാ സ്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കേണ്ടതെന്ന് പോലും ഞങ്ങൾ തീരുമാനിച്ചില്ല. നടപ്പിലാക്കുകയല്ല ഞങ്ങൾ ചെയ്തത്. മരവിപ്പിക്കുകയാണ് ചെയ്തത്. യഥാർത്ഥത്തിൽ കളവ് മാത്രം പറഞ്ഞുകൊണ്ട്, ബിജെപി കീഴ്പെട്ടുകൊണ്ടാണ് ഈ സർക്കാർ മുന്നോട്ടുപോകുന്നത്’. ഗോവിന്ദൻ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...