കോന്നി : മനുക്ഷ്യരേ ഒന്ന് പോലെ കാണുന്ന മഹത്തായ ഭാരതീയ സംസ്‌കൃതിയുടെ കേദാരങ്ങള്‍ ആണ് ശബരിമലയും കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവുമെന്നു നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കല്ലേലി കാവിലെ പത്താമുദയ സാംസ്‌ക്കാരിക സദസ്സ് ഭദ്ര ദീപം തെളിയിച്ച് ഉത്ഘാടനം ചെയ്യുകയായിരുന്നു ചിറ്റയം ഗോപകുമാര്‍. ആചാരം കൊണ്ടും അനുഷ്ടാനം കൊണ്ടും പുതു തലമുറയ്ക്ക് വേണ്ടി പഴമ നിലനിര്‍ത്തി പ്രകൃതി സംരക്ഷണ പൂജകള്‍ നല്‍കുമ്പോള്‍ അത് മാനവ കുലത്തിന്റെ നന്മയിലേക്ക് വെളിച്ചം വീശുന്നു എന്നും ആദിമ ഗോത്ര സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ ഇന്നും ചിതലരിയ്ക്കാതെ നില നിന്നു പോകുന്ന അപൂര്‍വം കാനനക്ഷേത്രങ്ങളില്‍ ഒന്നാണ് കല്ലേലി ഊരാളി അപ്പുപ്പന്‍കാവ് എന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കാവ് പ്രസിഡന്റ് അഡ്വ.സി.വി ശാന്ത കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലിം കുമാര്‍ സ്വാഗതം പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനം 2022, പത്താമുദയ ജന്മ വാര്‍ഷിക സംഗമം, ഊരാളി സംഗമം, ഗോത്ര സംഗമം, മത മൈത്രീ സംഗമം എന്നിവ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മത നേതാക്കള്‍ ഉത്ഘാടനം ചെയ്തു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റോബിന്‍ പീറ്റര്‍, ജിജോ മോഡി, അജോമോന്‍ വി.റ്റി, കോന്നി ബ്ലോക്ക് പ്രസിഡന്റ് ജിജി സജി, ബ്ലോക്ക് അംഗം വര്‍ഗ്ഗീസ് ബേബി, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, വാര്‍ഡ് അംഗം സിന്ധു പി സന്തോഷ്, ഗുരു ധര്‍മ്മ പ്രചാരണ സഭ ശിവഗിരി മഠം കേന്ദ്ര സമിതി അംഗം അഡ്വ.സത്യാനന്ദ പണിക്കര്‍, ബിജെപി ജില്ലാ പ്രസിഡന്റ് വിഎ സൂരജ്, പന്തിരുകുലം സ്വാമി ശിവാനന്ദ ശര്‍മ്മ, മല പണ്ടാര മഹാസഭ പ്രസിഡന്റ് ഉത്തമന്‍ ളാഹ, ശബരിമല തലപ്പാറ കോട്ട പ്രതിനിധി സീതത്തോട് രാമചന്ദ്രന്‍, സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ഉല്ലാസ്.റ്റി, പൊതു പ്രവര്‍ത്തകന്‍ കുറുമ്പകര രാമ കൃഷ്ണന്‍, കലാ സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ തേക്ക് തോട് ഗോകുലേശന്‍, കെപിഎംഎസ് താലൂക്ക് പ്രസിഡന്റ് ടി.ജി മധു കോന്നി, പഞ്ചായത്ത് അംഗം സി.എസ് സോമന്‍ എന്നിവര്‍ സംസാരിച്ചു.