കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്താമുദയ മഹോത്സവത്തോട് അനുബന്ധിച്ചുള്ള സാംസ്‌ക്കാരിക സദസ്സ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉത്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : മനുക്ഷ്യരേ ഒന്ന് പോലെ കാണുന്ന മഹത്തായ ഭാരതീയ സംസ്‌കൃതിയുടെ കേദാരങ്ങള്‍ ആണ് ശബരിമലയും കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവുമെന്നു നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കല്ലേലി കാവിലെ പത്താമുദയ സാംസ്‌ക്കാരിക സദസ്സ് ഭദ്ര ദീപം തെളിയിച്ച് ഉത്ഘാടനം ചെയ്യുകയായിരുന്നു ചിറ്റയം ഗോപകുമാര്‍. ആചാരം കൊണ്ടും അനുഷ്ടാനം കൊണ്ടും പുതു തലമുറയ്ക്ക് വേണ്ടി പഴമ നിലനിര്‍ത്തി പ്രകൃതി സംരക്ഷണ പൂജകള്‍ നല്‍കുമ്പോള്‍ അത് മാനവ കുലത്തിന്റെ നന്മയിലേക്ക് വെളിച്ചം വീശുന്നു എന്നും ആദിമ ഗോത്ര സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ ഇന്നും ചിതലരിയ്ക്കാതെ നില നിന്നു പോകുന്ന അപൂര്‍വം കാനനക്ഷേത്രങ്ങളില്‍ ഒന്നാണ് കല്ലേലി ഊരാളി അപ്പുപ്പന്‍കാവ് എന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കാവ് പ്രസിഡന്റ് അഡ്വ.സി.വി ശാന്ത കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലിം കുമാര്‍ സ്വാഗതം പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനം 2022, പത്താമുദയ ജന്മ വാര്‍ഷിക സംഗമം, ഊരാളി സംഗമം, ഗോത്ര സംഗമം, മത മൈത്രീ സംഗമം എന്നിവ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മത നേതാക്കള്‍ ഉത്ഘാടനം ചെയ്തു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റോബിന്‍ പീറ്റര്‍, ജിജോ മോഡി, അജോമോന്‍ വി.റ്റി, കോന്നി ബ്ലോക്ക് പ്രസിഡന്റ് ജിജി സജി, ബ്ലോക്ക് അംഗം വര്‍ഗ്ഗീസ് ബേബി, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, വാര്‍ഡ് അംഗം സിന്ധു പി സന്തോഷ്, ഗുരു ധര്‍മ്മ പ്രചാരണ സഭ ശിവഗിരി മഠം കേന്ദ്ര സമിതി അംഗം അഡ്വ.സത്യാനന്ദ പണിക്കര്‍, ബിജെപി ജില്ലാ പ്രസിഡന്റ് വിഎ സൂരജ്, പന്തിരുകുലം സ്വാമി ശിവാനന്ദ ശര്‍മ്മ, മല പണ്ടാര മഹാസഭ പ്രസിഡന്റ് ഉത്തമന്‍ ളാഹ, ശബരിമല തലപ്പാറ കോട്ട പ്രതിനിധി സീതത്തോട് രാമചന്ദ്രന്‍, സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ഉല്ലാസ്.റ്റി, പൊതു പ്രവര്‍ത്തകന്‍ കുറുമ്പകര രാമ കൃഷ്ണന്‍, കലാ സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ തേക്ക് തോട് ഗോകുലേശന്‍, കെപിഎംഎസ് താലൂക്ക് പ്രസിഡന്റ് ടി.ജി മധു കോന്നി, പഞ്ചായത്ത് അംഗം സി.എസ് സോമന്‍ എന്നിവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....