കല്ലൂപ്പാറ : സെന്‍റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിലെ പെരുന്നാൾ ജനുവരി 13 മുതൽ 16 വരെ. വികാരി. ഫാ. ജോൺ മാത്യുവിന്‍റെ കാർമ്മികത്വത്തിൽ കൊടിയേറ്റ് കർമ്മം നടത്തി. 13 വെള്ളിയാഴ്ച വൈകിട്ട് 5.30ന് നടക്കുന്ന പ്രദക്ഷിണം കല്ലൂർ ബർത്തലോമ കോർ – എപ്പിസ്കോപ്പായുടെ ഭവനത്തിൽനിന്നും ആരംഭിച്ച് മഠത്തുംഭാഗം, കാവനാൽ ഭാഗം, വഴി തിരികെ മഠത്തുംകടവു പാലത്തിലൂടെ കല്ലൂപ്പാറ ജംഗ്ഷൻ വഴി പള്ളിയിലെത്തി ആശീർവ്വാദം.
14 ശനി 7ന് പ്രഭാത നമസ്കാരവും വി.കുർബ്ബാനയും നടക്കും. ( മഠത്തുംഭാഗം പടിഞ്ഞാറ് സൺഡേസ്കൂൾ ഹാളിൽ) 5.30ന് ( പള്ളിയിൽ) സന്ധ്യ നമസ്കാരത്തെത്തുടർന്ന് നടക്കുന്ന പ്രദക്ഷിണം കടമാൻകുളം തുണ്ടത്തിൽ പുത്തൻവീട്ടിൽ ശ്രീ. വർഗീസ് ചാക്കോയുടെ ഭവനത്തിൽനിന്നും ആരംഭിച്ച് ചുരക്കുഴി, അമ്പലത്തുംകുന്ന്, കല്ലൂർക്കര, ചാക്കോംഭാഗം, കല്ലൂപ്പാറ ജംഗ്‌ഷൻ, ചൈതന്യ ജംഗ്ഷൻ വഴി പള്ളിയിലെത്തി ആശീർവ്വാദം.
15 ഞായർ 7ന് പ്രഭാത നമസ്കാരം, വി.കുർബ്ബാന വെരി.റവ.തോമസ് റമ്പാന്‍റെ(കാരുണ്യ ഗൈഡൻസ് സെന്റർ, തിരുവനന്തപുരം) കാർമ്മികത്വത്തിൽ നടത്തപ്പെടും. വൈകിട്ട് 5.30 ന് സന്ധ്യ നമസ്കാരത്തെത്തുടർന്ന് നടക്കുന്ന പ്രദക്ഷിണം പുതുശ്ശേരി കുരിശ്ശടിയിൽ നിന്നും ആരംഭിച്ച് ഐക്കരപ്പടി,കടമാൻകുളം, യക്ഷിമന്നത്തുഭാഗം, കല്ലൂപ്പാറ ജംഗ്ഷൻ വഴി പള്ളിയിലെത്തി ആശീർവ്വാദവും കരിമരുന്നു കലാപ്രകടനം നടക്കും.
16 തിങ്കൾ രാവിലെ 7 മണിക്ക് പ്രഭാത നമസ്കാരവും തുടർന്ന് വി. മൂന്നിന്മേൽ കുർബ്ബാന അഭി. സഖറിയ മാർ അന്തോനിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ. തുടർന്ന് നേർച്ചവിളമ്പ്. ഉച്ചയ്ക്കുശേഷം 3.30ന് നടക്കുന്ന പ്രദക്ഷിണം കാരുകുന്നേൽ മറിയാമ്മ ഈപ്പന്‍റെ ഭവനത്തിൽനിന്നും ആരംഭിച്ച് ചൈതന്യ ജംഗ്ഷൻ, വള്ളാന്തറഭാഗം, യക്ഷിമന്ദത്തുഭാഗം, അഴകനാപ്പാറഭാഗം, കല്ലൂപ്പാറ ജംഗ്ഷൻ വഴി പള്ളിയിലെത്തി ആശീർവ്വാദം. അവൽ നേർച്ചയ്ക്കും ശേഷം കൊടിയിറയക്കോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
രാത്രി 7.15ന് ചങ്ങനാശ്ശേരി അഥേന തീയറ്റേഴ്സിന്റെ ജീസസ് ബറാബാസ് ബൈബിൾ നാടകം നടക്കും. വികാരി. ഫാ.ജോൺ മാത്യു, ആഞ്ഞിലിമൂട്ടിൽ, സഹവികാരി. ഫാ.റ്റിജോ വർഗീസ്, പുതിയിടത്ത്, ട്രസ്റ്റി. എബി അലക്സ്, കോട്ടയ്ക്കൽ, സെക്രട്ടറി. റോബിൻ തോമസ്, അഴകനാപ്പായിൽ, ജനറൽ കൺവീനർ വർഗീസ് വർഗീസ്, വള്ളൂരിക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.