കൊച്ചി : കലൂരില്‍ കാറിടിച്ച് മാലിന്യശേഖരണ തൊഴിലാളിയെ കൊലപ്പെടുത്തിയ യുവാക്കള്‍ക്കെതിരെ പോക്‌സോ കേസും. തൃപ്പൂണിത്തുറ സ്വദേശികളായ സോണി, ജിത്തു എന്നിവരെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. കാറില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളില്‍ ഒരാളെ ലഹരി മരുന്ന് നല്‍കി ലൈംഗിക ചൂഷണം ചെയ്തതിനാണ് കേസ്. അപകടത്തിന് പിന്നാലെ പെണ്‍കുട്ടികള്‍ സ്ഥലത്തുനിന്ന് രക്ഷപെട്ടിരുന്നു. ഇവരെ കണ്ടെത്തി പോലീസ് മൊഴിയെടുത്തതോടെയാണ് ലൈംഗിക ചൂഷണ വിവരം അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് എം.ഡി.എം.എ യും കഞ്ചാവും കണ്ടെടുത്തിരുന്നു. കാര്‍ ഓട്ടോയിലിടിച്ച് നിര്‍ത്താതെ പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു.
മാലിന്യശേഖരണ തൊഴിലാളിയെ കൊലപ്പെടുത്തിയ യുവാക്കള്‍ക്കെതിരെ പോക്‌സോ കേസും
RECENT NEWS
Advertisment