എത്ര വലുതായാലും ഒരു മകൾക്ക് അമ്മ അടുത്തുവേണം എന്ന വാചകം പലകുറി സോഷ്യൽ മീഡിയയില്‍ നിങ്ങൾ കണ്ടിരിക്കും. അമ്മ നൽകുന്ന കരുതലും വാത്സല്യവും ബഹുഭൂരിപക്ഷം മക്കൾക്കും അവരുടെ അവസാന ഓർമ മസ്സിൽ തങ്ങിനിൽക്കുന്ന നിമിഷം വരെ ഒപ്പം ഉണ്ടാകും. കല്പനയുടെ മകൾ ശ്രീമയിയുടെ കാര്യത്തിലും അമ്മയുടെ ഓർമ ഇങ്ങനെ മനസ്സിൽ നിറഞ്ഞുനിൽപ്പുണ്ട്. കല്പനയെ അവരുടെ കുടുംബത്തിനും സിനിമാ ലോകത്തിനും ഓർക്കാപ്പുറത്ത് നഷ്‌ടപ്പെടുകയായിരുന്നു. ആ വിയോഗവർത്ത അറിഞ്ഞ നിമിഷം മനസ്സിൽ നിറഞ്ഞ വിങ്ങലും മരവിപ്പും പലർക്കും ഓർമയുണ്ടാകും. ഇപ്പോഴിതാ ശ്രീമയി പങ്കിട്ട ഒരു സ്റ്റോറിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. അത് മറ്റൊന്നുമല്ല കൈക്കുഞ്ഞായിരുന്നപ്പോൾ തന്നെ ഹൃദയത്തോടെ ചേർത്ത് എടുത്തു നടക്കുന്ന അമ്മയുടെ ഒരു ക്യൂട്ട് വീഡിയോ ആണ് ശ്രീമയി പങ്കുവെച്ചത്.
ഒരു കുപ്പിയിൽ പാലുമായി പ്രസവിച്ച് അധികനാൾ പ്രായമില്ലാത്ത കൊച്ചുകുഞ്ഞിനെ നെഞ്ചോടു ചേർത്ത് കൊണ്ടുവന്ന് മടിയിലിരുത്തി ഓമനിക്കുന്ന കല്പനയെ വീഡിയോയില്‍ കാണാം. അതേസമയം സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ശ്രീമായി. കല്പനയുടെ അമ്മക്ക് ഒപ്പമാണ് ശ്രീമയിയുടെ താമസം. കലാരഞ്ജിനിയും ഉർവശിയും ഒക്കെ അമ്മമാരായി ഒപ്പമുണ്ട്. മാത്രവുമല്ല കല്പന മരിച്ചു എന്ന് താൻ വിശ്വസിക്കുന്നില്ല ‘അമ്മ എപ്പോഴും കൂടെ ഉണ്ടെന്നും മുൻപൊരിക്കൽ ശ്രീമയി പറഞ്ഞിരുന്നു. അമ്മ മരിക്കുമ്പോൾ പതിനാറു വയസ്സ് ആയിരുന്നു ശ്രീമയിക്ക്. അമ്മയെപ്പോലുള്ള ചിരിയും നിഷ്കളങ്കമായ വർത്തമാനവുമൊക്കെയായി 24 വയസുള്ള ഒരു സുന്ദരിക്കുട്ടിയായി ശ്രീമയി ഇന്ന് വളർന്നു കഴിഞ്ഞു. ഇന്നും അമ്മയുടെ ഓർമ്മകൾ പറയുമ്പോൾ കണ്ണുനിറയും ശ്രീമയിക്ക്.