കോൺഗ്രസ് നേതാക്കൾ വ്യാജ വോട്ടുകൾ ചേർത്തുവെന്ന സിപിഎം ആരോപണത്തിൽ മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മണ്ഡലത്തിൽ കോൺഗ്രസ് നേതാക്കൾ നിരവധി വ്യാജ വോട്ടുകൾ ചേർത്തുവെന്ന സിപിഎം ആരോപണത്തിൽ മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. ഇ എൻ സുരേഷ് ബാബു ഇരിക്കുന്ന പദവിയുടെ മഹത്വം മനസ്സിലാക്കണമെന്നും അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കാൻ നാണമില്ലേ എന്നുമായിരുന്നു രാഹുലിന്റെ മറുപടി. സുരേഷ് ബാബു രാവിലെ ഒരു ആരോപണം ഉന്നയിക്കുമെന്നും വൈകുന്നേരം മറ്റു നേതാക്കൾ അത് തിരുത്തുമെന്നും രാഹുൽ പരിഹസിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഞങ്ങളുടെ കൈയിലല്ല, വോട്ടർ പട്ടിക പരിശോധിച്ച് ഉറപ്പു വരുത്തുന്ന ഉദ്യോഗസ്ഥർ സർക്കാരിന് കീഴിലാണ്. സർക്കാർ ആരുടേതെന്ന് ജില്ലാ സെക്രട്ടറി പരിശോധിക്കണമെന്നും ആരോപണം ഉന്നയിക്കുന്നതിന് പകരം ഇടപെടാൻ ജില്ലാ സെക്രട്ടറിക്ക് സാധിക്കില്ലേയെന്നും രാഹുല്‍ ചോദിച്ചു.

മണ്ഡലത്തിൽ ബിജെപിയും കോൺഗ്രസും ആയിരക്കണക്കിന് വ്യാജ വോട്ടുകൾ ചേർത്തുവെന്ന ആരോപണമാണ് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഉന്നയിച്ചത്. ഇത് സംബന്ധിച്ച് പാർട്ടി കളക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും സുരേഷ് ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
വിവിധ ബൂത്തുകളിൽ ഇത്തരത്തിൽ വ്യാജവോട്ടർമാരെ ചേർത്തുവെന്ന് സുരേഷ് ബാബു ആരോപിക്കുന്നു. ബൂത്ത് 177ൽ തിരിച്ചറിയാൻ പറ്റാത്ത 37 വോട്ടർമാരുണ്ട്. ഇവർ ആ ബൂത്തിലുള്ളവരല്ല എന്നും മലമ്പുഴ മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ പേരുള്ളയാൾക്ക് കണ്ണാടിയിലും വോട്ടുണ്ടെന്നും സുരേഷ് ബാബു പറഞ്ഞു. വ്യാജ ഐഡി കാർഡ് നിർമിച്ച് പരിചയമുള്ള സ്ഥാനാർത്ഥി ആയതിനാൽ ഇതിൽ പുതുമയില്ലെന്നും മരിച്ചു പോയവർ പോലും ഇത്തവണ വോട്ട് ചെയ്താൽ അത്ഭുതപ്പെടേണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ സുരേഷ് ബാബു പരിഹസിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് യുവാവിനെ പുഴയിൽ കാണാതായതായി സംശയം

0
മലപ്പുറം: കൂട്ടിലങ്ങാടി പെരിങ്ങോട്ടുപുലം പമ്പ് ഹൗസിന് സമീപം യുവാവിനെ പുഴയിൽ കാണാതായതായി...

കോട്ടയം മുണ്ടക്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

0
മുണ്ടക്കയം: കോട്ടയം മുണ്ടക്കയം ചോറ്റിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം രജിസ്ട്രേഷനുള്ള...

രമ്യ ഹരിദാസിനെതിരെ പരിഹാസവുമായി വസന്ത് സിറിയക്

0
കോട്ടയം : ചിറയിന്‍കീഴിലെ തമ്മിലടിയില്‍ രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ പരിഹാസവുമായി കെപിസിസി...

നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ് ബ്യൂറോ അനുശോചനം രേഖപ്പെടുത്തിയതായി...

0
ഡൽഹി: നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ്...