പത്തനംതിട്ട : സാഹിത്യ സാംസ്‌കാരിക കൂട്ടായ്മയായ പത്തനംതിട്ട എഴുത്തുകൂട്ടം സാംസ്‌കാരിക വേദിയുടെ മൂന്നാമത് കണ്ണശ്ശ സാഹിത്യ പുരസ്‌കാരം പ്രശസ്ത കവിയും നോവലിസ്റ്റും സാഹിത്യവിമർശകനും സാംസ്‌കാരികനിരീക്ഷകനും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ കല്പറ്റനാരായണന് ലഭിച്ചു. മലയാളസാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ആദ്യ പുരസ്‌കാരം കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ കെ.രാജഗോപാലിനും രണ്ടാമത്തെ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ പി.കെ.ഗോപിക്കുമായിരുന്നു ലഭിച്ചത്. നവംബറിൽ പത്തനംതിട്ടയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്‌കാരം നൽകുമെന്ന് എഴുത്തുകൂട്ടം സാംസ്‌കാരികവേദി പ്രസിഡന്റ് ജി.പ്രീത് ചന്ദനപ്പള്ളി, സെക്രട്ടറി ഡോ.നിബുലാൽ വെട്ടൂർ, ട്രഷറർ ഹരീഷ് റാം എന്നിവർ അറിയിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























