ദേശീയപാതയിൽ കലവൂരിനു സമീപം ലോറികൾ കൂട്ടിയിടിച്ച് അപകടം ; ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ദേശീയപാതയിൽ കലവൂരിനു സമീപം ലോറികൾ കൂട്ടിയിടിച്ച് അപകടം. മറിഞ്ഞ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു. ഇന്നു പുലർച്ചെ നാലരയോടെയായിരുന്നു അപകടം. മുഹമ്മ പോലീസ് സ്‌റ്റേഷനു സമീപം താമസിക്കുന്ന ആര്യക്കര സ്വദേശി മണിയപ്പനാണ് മരിച്ചത്. നിയന്ത്രണം വിട്ട തമിഴ്നാട് റജിസ്ട്രേഷൻ ഗുഡ്സ് വണ്ടി മത്സ്യം കയറ്റിയെത്തിയ ഇൻസുലേറ്റഡ് വണ്ടിയുടെ പിന്നിലിടിക്കുകയായിരുന്നു.

മാർക്കറ്റിൽ നിന്ന് മീൻ കയറ്റി ദേശീയ പാതയിലേക്കു കയറാൻ നിന്ന ബൈക്ക് യാത്രികൻ മറിഞ്ഞ വാഹനത്തിനടിയിൽപ്പെട്ടാണ് മരിച്ചത്. ഇൻസുലേറ്റഡ് വാഹനത്തിൽ ലോഡുണ്ടായിരുന്നതിനാൽ ക്രെയിൻ എത്തിച്ചാണ് വാഹനം ഉയർത്തി മണിയപ്പനെ പുറത്തെടുത്തത്. തുടർന്ന് അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....