ഡോ.സിദ്ദീക്ക് അഹമ്മദിന് കേരള പ്രവാസി സംഘം പുരസ്‌കാരം

For full experience, Download our mobile application:
Get it on Google Play

തൃശൂർ: പ്രമുഖ പ്രവാസി വ്യവസായിയും ഇറാം ഗ്രൂപ്പ് ചെയർമാനുമായ ഡോ.സിദ്ദീഖ് അഹമ്മദിന് കേരള പ്രവാസി സംഘം ‘പ്രവാസി പ്രതിഭാ പുരസ്‌കാരം’ നൽകി ആദരിച്ചു. തൃശ്ശൂരിൽ നടന്ന കേരള പ്രവാസി സംഘത്തിന്റെ ആറാം സംസ്ഥാന സമ്മേളനത്തിൽ സിപിഎം നേതാവും മുൻ രാജ്യസഭാംഗവുമായ എ.വിജയരാഘവനാണ് അവാർഡ് സമ്മാനിച്ചത്.
മികച്ച വ്യവസായ സംരംഭകൻ എന്നതിലുപരി പ്രവാസലോകത്തും നാട്ടിലും സാധാരണക്കാരന്റെ ജീവിത പ്രശ്നങ്ങളിൽ ഇടപെടുകയും അതിന് പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യുന്ന ഡോ.സിദ്ദീക്ക് അഹമ്മദ് പ്രവാസി സംഘടനകൾക്ക് എന്നും പിൻബലമേകിയതായി ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

സമീപകാലത്ത് പ്രവാസി ഭാരതീയ സമ്മാൻ നൽകി കേന്ദ്ര സർക്കാർ ആദരിച്ചത് കൂടാതെ അദ്ദേഹത്തിന്റെ നിരവധി പ്രവർത്തനങ്ങൾ ഒട്ടേറെ മേഖലകളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കേരള പ്രവാസി സംഘം സമകാലീന പ്രവാസി വിഷയങ്ങളിൽ നടത്തുന്ന ഇടപെടലുകളെ ഡോ.സിദ്ദീഖ് അഹമ്മദ് തന്റെ മറുപടി പ്രസംഗത്തിൽ അഭിനന്ദിച്ചു. കെ.വി അബ്ദുൽ ഖാദർ (എംഎൽഎ), പി ടി കുഞ്ഞുമുഹമ്മദ് (മുൻഎംഎൽഎ), എം എം വർഗ്ഗീസ്, ഗഫൂർ പി ലില്ലീസ് എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷംസീറിനെതിരായ പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധം : കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എന്‍ ഷംസീറിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധമെന്ന്...

വിജയ് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ : സ്വർണ്ണ സമ്മാനം നൽകാൻ...

0
ചെന്നൈ : തമിഴ്നാട്ടിൽ 4.42 ലക്ഷം നവജാത ശിശുക്കൾക്ക് ഒരു ഗ്രാം...

നെഹ്റു ട്രോഫി വള്ളംകളി ; ആലപ്പുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി ജലമേളയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

വക്കീൽ ഗുമസ്തന്മാരുടെ ഉത്സവബത്ത വർധിപ്പിച്ചു ; 2,000 രൂപയാക്കി

0
തിരുവനന്തപുരം : സംസ്ഥാനത്തെ അയ്യായിരത്തോളം വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർധിപ്പിച്ചു. 1,500...