മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ കല്യാണില്‍ 15കാരന്‍ ഒമ്പതു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യത്തിന്‍റെ പുറത്തായിരുന്നു ക്രൂരമായ കൊലപാതകം. വ്യാഴാഴ്ച പുലര്‍ച്ചെ കല്യാണ്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള കല്യാണി വെസ്റ്റ് മേഖലയിലെ ഒരു റസിഡന്‍ഷ്യല്‍ സൊസൈറ്റി വളപ്പില്‍ കുട്ടിയുടെയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് പ്രതിയായ കുട്ടിയെ പോലീസ് തിരിച്ചറിഞ്ഞു. പിന്നാലെ പ്രദേശത്തെ ചിലരെ ചോദ്യം ചെയ്ത ശേഷം കുട്ടിയെ കസ്റ്റഡിയിലെടുത്ത് മഹാത്മാ ഫുലെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പെണ്‍കുട്ടിയുടെ പിതാവുമായി രണ്ട് ദിവസം മുമ്പ് വഴക്കിട്ടിരുന്നതായും തന്നെ മര്‍ദ്ദിച്ചതായും കുട്ടി ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞു. ഇതിന് പ്രതികാരം ചെയ്യാനായി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്തി. പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് 15കാരനെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് അയച്ചു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.