Sunday, April 20, 2025 8:49 pm

കൊറോണയുടെ ‘ഇന്ത്യൻ വ​കഭേദം’ ; സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം – കമൽനാഥിനെതിരെ എഫ്​.ഐ.ആർ

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ: കൊറോണയുടെ ഇന്ത്യൻ വ​കഭേദമെന്ന പ്രചാരണത്തിനെതിരെ മധ്യപ്രദേശ്​ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ കമൽനാഥിനെതിരെ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്തു. ആസൂത്രിത നീക്കത്തിലൂടെ ചില മാധ്യമങ്ങളും നേതാക്കളും ഇല്ലാത്ത ഇന്ത്യൻ വകഭേദമെന്നു പ്രചാരണം നടത്തുകയാണെന്ന വാദം നിലനിൽക്കെയാണ് കമൽനാഥിന്റെ പരാമർശം. B.1.617 ഇന്ത്യയുടെ വകഭേദമാണെന്നാണ് കമൽനാഥിന്റെ കണ്ടുപിടിത്തം.

ബി.ജെ.പി ഭോപ്പാൽ ജില്ല പ്രസിഡന്റ് ​ സുമിത്​ പചോരിയുടെ പരാതിയിലാണ്​ കമൽനാഥിനെതിരെ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തത്​. പരാതിയിൽ മന്ത്രിയായ വിശ്വസ്​ സാരംഗും എം.എൽ.എ രാമേശ്വർ ശർമയും മറ്റു ബി.ജെ.പി നേതാക്കളും ഒപ്പിട്ടിരുന്നു. വിർച്വൽ മാധ്യമ കൂടിക്കാഴ്​ചയിൽ കമൽനാഥ്​ ‘കൊറോണയുടെ ഇന്ത്യൻ വകഭേദം’ എന്ന്​ ഉപയോഗിച്ചു.

ഈ പരാമർശം ഇന്ത്യയെ മോശമായി ചിത്രീകരിക്കും. കൂടാതെ പരി​ഭ്രാന്തി സൃഷ്​ടിക്കുകയും ചെയ്യുമെന്നും പരാതിയിൽ പറയുന്നു. ഇത്തരത്തിൽ രാജ്യത്തിനെതിരെ മറ്റു രാജ്യക്കാരും പ്രതികരിക്കാൻ ഇടയായെന്നും പരാതിയിൽ പറയുന്നു.

കമൽനാഥിന്റെ പ്രതികരണം വ്യത്യസ്തമാണ്. ‘ലോകമെമ്പാടും ഇന്ത്യക്ക്​ മോശം പേര്​ ലഭിച്ചു. ഇത്​ ചൈനയിൽനിന്നുള്ള ഒരു വൈറസാണ്​. ഇപ്പോൾ അതിനെ വിളിക്കുന്നത്​ ഇന്ത്യൻ വകഭേദമെന്നും. നിരവധി പ്രധാനമന്ത്രിമാരും പ്രസിഡൻറുമാരും ഇന്ത്യൻ വകഭേദമെന്ന്​ വിളിക്കുന്നു. ഇന്ത്യക്കാർക്ക്​ തൊഴിലെടുക്കാനോ പഠിക്കാനോ വിദേശത്തേക്ക്​ പോകാൻ കഴിയുന്നില്ല, കാരണം അവർ ഇന്ത്യക്കാരായതു കൊണ്ടു തന്നെ’ എന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം.

കമൽനാഥിന്റെ പ്രസ്​താവനക്കെതിരെ കേന്ദ്രമന്ത്രി പ്രകാശ്​ ജാവദേക്കർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. കോൺഗ്രസ്​ രാജ്യത്തെ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കമൽനാഥ്​ വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ച്‌​ രാജ്യത്ത്​ അരാജകത്വം സൃഷ്​ടിക്കുകയും സമാധാനം തകർക്കുകയും ചെയ്യുന്നു. ആഗോളതലത്തിൽ രാജ്യത്തെ അപകീർത്തിപ്പെടുത്തുകയാണെന്നും ബി.ജെ.പിയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കൊറോണയെ നേരിടാൻ പ്രധാനമന്ത്രിയും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ ഒത്തുചേർന്നു പ്രവർത്തിക്കുമ്പോൾ കോൺഗ്രസ് തറ രാഷ്ട്രീയം കളിക്കുകയാണെന്നും ബിജെപി ആരോപിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അങ്ങാടി പേട്ട ശാസ്താ ക്ഷേത്രത്തിൽ നവശക്തി അർച്ചനയും ഹോമവും നടത്തി

0
റാന്നി: അങ്ങാടി പേട്ട ശാസ്താ ക്ഷേത്രത്തിൽ നവശക്തി അർച്ചനയും ഹോമവും നടത്തി....

ഓപ്പറേഷന്‍ ഡിഹണ്ട് : 146 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍19) സംസ്ഥാന വ്യാപകമായി നടത്തിയ...

ലഹരിക്കേസ് ; നടൻ ഷൈന്‍ ടോം ചാക്കോ നാളെ ഹാജരാകേണ്ടെന്ന് പോലീസ്

0
കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായി സ്റ്റേഷൻ ജാമ്യത്തിൽ വിട്ട നടൻ ഷൈന്‍ ടോം...

അമൃത് 2.O : ജല ശുദ്ധീകരണ പ്ലാൻ്റിനായി കൂറ്റൻ പൈപ്പുകളെത്തി

0
പത്തനംതിട്ട : അതിരൂക്ഷമായ ജലദൗർലഭ്യം നേരിടുന്ന നഗരത്തിൽ ശാശ്വത പരിഹാരം കാണാനുള്ള...