ഗംഗാ നദിയിൽ ഒഴുകിയെത്തിയ മൃതദേഹങ്ങൾക്ക് ഉത്തരവാദി കേന്ദ്രസർക്കാർ മാത്രമെന്ന് രാഹുൽ ​ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഗംഗാ നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങൾക്ക് ഉത്തരവാദി കേന്ദ്രസർക്കാർ മാത്രമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഏറ്റവും പ്രിയപ്പെട്ടവരെ നഷ്ടമായി, അവരെ നദിയിലൊഴുക്കിക്കളയേണ്ടി വരുന്നവരുടെ വേദന തിരിച്ചറിയണം, അത് അവരുടെ തെറ്റല്ലെന്നും രാഹുൽ പറഞ്ഞു. തുല്യ ഉത്തരവാദിത്തമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ലെന്നും കേന്ദ്രസർക്കാരിന് മാത്രമാണ് ഉത്തരവാദിത്തമെന്നും രാഹുൽ പറഞ്ഞു.

മൃതദേഹങ്ങളുടെ ചിത്രങ്ങൾ പങ്കുവെയ്ക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. രാജ്യം മുഴുവനും ലോകവും ആ ചിത്രങ്ങൾ കാണുന്നതിൽ വിഷമത്തിലാണ്. കുടുംബാം​ഗങ്ങളെ നഷ്ടപ്പെട്ട വേദനയിലും അവരുടെ മൃതദേഹങ്ങൾ നദിയിൽ വലിച്ചെറിയേണ്ടി വരുന്നവരുടെ വേദന ഓരോരുത്തരും മനസ്സിലാക്കണം – രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തു. കൊവിഡ് ബാധിച്ച് മരിച്ചവരുടേതെന്ന് സംശിയിക്കുന്ന നൂറ് കണക്കിന് മൃതദേഹങ്ങൾ ​ഗം​ഗാ നദിയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു രാഹുൽ. കേന്ദ്രത്തിന്റെ കൊവിഡ് നയങ്ങളെ ശക്തമായി വിമർശിക്കുകയാണ് കോൺ​ഗ്രസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....