Thursday, May 9, 2024 1:06 am

പതിനഞ്ചാം നിയമസഭ : പ്രായത്തിൽ സീനിയർ പി ജെ ജോസഫ് ; ജൂണിയർ സച്ചിൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സഭയിൽ ശ്രദ്ധേയമായ ഏറെ പ്രത്യേകതകളാണ് ഉള്ളത്.  പ്രോടൈം സ്പീക്കർ പിടിഎ റഹീമിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത എംഎൽഎമാരിൽ പ്രായത്തിൽ സീനിയർ പി.ജെ ജോസഫാണ്,  79 വയസാണ് പിജെയ്ക്ക്. അതേസമയം ഏറ്റവും ജൂനിയർ  27-കാരൻ കെ.എം സച്ചിൻ ദേവാണ്.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പാര്‍ലമെന്ററി പാര്‍ട്ടി നേതാവാണ് പി ജെ ജോസഫ്. ഇടത് തരംഗം ആഞ്ഞു വീശിയപ്പോഴും ജില്ലയിൽ അതിനെ അതിജീവിച്ച ഏക യുഡിഎഫ് സ്ഥാനാർത്ഥിയാണ് പിജെ. ഇരുപതിനായിരത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷവും അദ്ദേഹം സ്വന്തമാക്കി. തൊടുപുഴയിൽ നിന്ന് പത്താം തവണയാണ് അദ്ദേഹം നിയമസഭയിലേക്ക് എത്തിയത്.

സിപിഎമ്മിന്റെ കുത്തക സീറ്റായ ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ ആദ്യമത്സരത്തിനിറങ്ങിയ അഡ്വ കെ.എം സച്ചിന്‍ദേവ് 20,372 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നടൻ ധര്‍മജന്‍ ബോള്‍ഗാട്ടിയെ തോൽപ്പിച്ചത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും  അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായിരുന്നു സച്ചിൻ. നേരത്തെ ധർമ്മജൻ വലിയ എതിരാളിയാകുമെന്നുള്ള ചില വിലയിരുത്തലുകളുണ്ടായിരുന്നെങ്കിലും സിപിഎം കോട്ടയിൽ ഇരുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സച്ചിൻ വിജയിച്ച് കയറിയത്.

അതേസമയം ഇത്തവണ നിയമസഭയിൽ 12 അംഗങ്ങൾ 40 വയസിനു താഴെയുള്ളവരാണ്. 30 അംഗങ്ങളാണ് 40 നും 50 നും ഇടയിൽ പ്രായമുള്ളവർ. 48 അംഗങ്ങൾ 50 നും 60 നും ഇടയിൽ പ്രായമുള്ളവരാണ്. 28 അംഗങ്ങൾ 60-നും 70-നും ഇടയിൽ പ്രായമുള്ളവരാണ്. 70 വയസു കഴിഞ്ഞ 22 അംഗങ്ങളും സഭയിലുണ്ട്.

സഭയിൽ ആകെ 53 പുതുമുഖങ്ങളാണുള്ളത്. ആകെ അംഗങ്ങളുടെ 37 ശതമാനവും പുതുമുഖങ്ങളാണ്.  ഇത്തവണ ജയിച്ച 11 വനിതകളിൽ ഏഴുപേരും പുതുമുഖങ്ങളാണ്.  ആകെ 969 ആളുകളാണ് ഇതുവരെ നിയമസഭാംഗങ്ങളായത്. നാമനിർദേശം ചെയ്യപ്പെട്ട ഒമ്പത് ആംഗ്ലോ ഇന്ത്യൻ അംഗങ്ങളടങ്ങുന്ന കണക്കാണിത്. ആംഗ്ലോ ഇന്ത്യൻ നോമിനേഷൻ കഴിഞ്ഞ വർഷം നിർത്തലാക്കിയിരന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോലീസുകാരനാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍

0
കല്‍പ്പറ്റ: പോലീസുകാരനാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. താനൂര്‍ സ്വദേശി...

അര ഗ്രാമിന് 2000 രൂപ വരെ വില, ഈ തുക കൊടുത്തും വാങ്ങാൻ ആവശ്യക്കാരേറെ,...

0
തൃശൂര്‍: ചേർപ്പിൽ യെല്ലോ മെത്തുമായി രണ്ടു യുവാക്കൾ പിടിയിൽ. വല്ലച്ചിറ സ്വദേശി...

പീച്ചി ഡാമിൽ വിദ്യാർഥിയെ കാണാതായതിന് പിന്നാലെ തിരച്ചിൽ തുടങ്ങി

0
തൃശൂർ: പീച്ചി ഡാമിൽ വിദ്യാർഥിയെ കാണാതായതിന് പിന്നാലെ തിരച്ചിൽ തുടങ്ങി. മലപ്പുറം...

പിണറായി സ്വന്തം പാർട്ടിക്കാരെ ചതിച്ചു, മോദിക്കെതിരെ പ്രസംഗിക്കാൻ ഭയന്നാണ് മുഖ്യമന്ത്രി മുങ്ങിയത് : കെ...

0
തിരുവനന്തപുരം: മോദിക്കെതിരെ പ്രസംഗിക്കാന്‍ ഭയമുള്ളതുകൊണ്ടാണ് ഇനി നാലുഘട്ടം തെരഞ്ഞെടുപ്പുകൂടി ബാക്കിയുള്ളപ്പോള്‍ മുഖ്യമന്ത്രി...