അടിമാലി : താെടുപുഴ കമ്പകക്കാനത്ത് പൂജാരി ഉള്‍പ്പെടെ നാലു പേരെ കൂട്ടക്കാെല ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയായാ യുവാവിനെ വീട്ടിനുള്ളില്‍ വിഷം അകത്തുചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി കാെരങ്ങാട്ടി തേവര്‍ കുഴിയില്‍ അനീഷ് (34) ആണ് വീട്ടിനുള്ളില്‍ മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് 6 മണിയാേടെ കിടപ്പുമുറിയില്‍ നിലത്ത് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്. വീട് അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. പോലീസെത്തി വാതില്‍ തകര്‍ത്താണ് വീട്ടിനുള്ളില്‍ പ്രവേശിച്ചത്.
അടുക്കളയില്‍ വിഷ കുപ്പി ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. മാതാവ് എറണാകുളത്ത് വീട്ട് ജാേലിയ്ക്ക് പാേകുന്നതിനാല്‍ അനീഷ് ഒറ്റക്കാണ് താമസം. ഇയാള്‍ മനാേരാേഗത്തിന് ചികിത്സയിലാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. സമീപത്ത് താമസിക്കുന്ന സഹാേദരിയുടെ ഭര്‍ത്താവാണ് പോലീസില്‍ വിവരം നല്‍കിയത്. പോലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും രാത്രിയായതിനാല്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ വെള്ളിയാഴ്ചയാണ് ഉണ്ടാകുക. ഇതിന് ശേഷമാണ് മൃതദേഹം പാേസ്റ്റുമാേര്‍ട്ടത്തിന് കൊണ്ടുപോകുകയെന്ന് അടിമാലി പോലീസ് അറിയിച്ചു.