‘കമ്പളം’ ആഘോഷമാക്കാന്‍ നഞ്ചിയമ്മയും എത്തി ; വിത്തെറിയല്‍ ഉത്സവമാക്കി വിദ്യാര്‍ത്ഥികള്‍

For full experience, Download our mobile application:
Get it on Google Play

അഗളി : ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് നഞ്ചിയമ്മയുടെ പാട്ടിനൊപ്പം കുട്ടികള്‍ ചുവടുവച്ചതോടെ അട്ടപ്പാടി എപിജെ അബ്ദുല്‍ കലാം ട്രൈബല്‍ സ്‌കൂളില്‍ നല്ലപാഠം പദ്ധതിയിലൊരുക്കിയ ഗോത്ര കൃഷി ഉത്സവം ‘കമ്പളം’ ആഘോഷമായി. മല്ലീശ്വരനെ സ്തുതിച്ച്‌ ഗുരു കാരണവന്മാരെ നമിച്ച്‌ ഊരു മൂപ്പന്മാര്‍ ഭൂമി പൂജ നടത്തി. ഉഴുതൊരുക്കിയ മണ്ണില്‍ വിത്തെറിഞ്ഞ് ഗായിക നഞ്ചിയമ്മ ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ ഊര് സമിതി മൂപ്പന്‍ നിതേഷ്, മണ്ണുക്കാരന്‍ ആകാശ്, നിഖിലേഷ്, നിശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ ഡയറക്ടര്‍ ഉമാ പ്രേമന്‍, പ്രിന്‍സിപ്പല്‍ പി.ജി ജയിംസ്, അഡ്‌മിനിസ്‌ട്രേറ്റര്‍ പി.ജി പ്രസന്ന കുമാര്‍, പഞ്ചായത്ത് അംഗം എ.പരമേശ്വരന്‍, പിടിഎ പ്രസിഡന്റ് രമേഷ് തടിക്കുണ്ട്, ബിന്ദു സന്തോഷ്, നാടക കലാകാരന്‍ എ.കുപ്പുസ്വാമി, പട്ടിമാളം ഊരു മൂപ്പന്‍ രങ്കന്‍, വണ്ടാരി കൃഷ്ണന്‍, കുറുതല രങ്കന്‍, മണ്ണുക്കാരന്‍ മരുതന്‍, ജാതിയന്‍ നഞ്ചന്‍ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...