മഞ്ചേശ്വരം: ജ്വല്ലറി തട്ടിപ്പുകേസുകളില്‍ പ്രതിയായ എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മഞ്ചേശ്വരം താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഉപ്പള പോസ്റ്റ് ഓഫീസിനു മുന്നില്‍നിന്നും ആരംഭിച്ച മാര്‍ച്ച് താലൂക്ക് ഓഫീസിനു മുന്നില്‍ പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു.
ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ടുനീങ്ങാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. ഇതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. പ്രവര്‍ത്തകരെ തുരത്താന്‍ ശ്രമിച്ചെങ്കിലും സംഘര്‍ഷം തുടര്‍ന്നു. പിന്നീട് പോലീസ് ലാത്തിവീശിയാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. മാര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.പി. അബ്‌ദുല്ലക്കുട്ടി ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്‍റ് മണികണ്‌ഠ റൈ അധ്യക്ഷത വഹിച്ചു.