പത്തനംതിട്ട : 29 പൗരന്മാര്‍ അന്യായതടങ്കലില്‍ കഴിയുന്നുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യുഎപിഎ കേസില്‍പ്പെട്ട അലനും താഹയും ഉള്‍പ്പെടെയാണിത്. പൗരന്മാരെ അന്യായമായി തടവില്‍ വയ്ക്കുന്നതിനെതിരെ സിപിഐയ്ക്കും സിപിഎമ്മിനും ദേശീയതലത്തില്‍ ഒരേ നിലപാടാണ്. അലന്‍–താഹ കേസിലടക്കം സിപിഐ ഈ നിലപാടില്‍ നിന്ന് പിന്നോട്ടുപോയിട്ടില്ലെന്നും കാനം പത്തനംതിട്ടയില്‍ പറഞ്ഞു.
സംസ്ഥാനത്ത് 29 പൗരന്മാര്‍ അന്യായ തടങ്കലില്‍ : കാനം രാജേന്ദ്രന്‍
RECENT NEWS
Advertisment