തിരുവനന്തപുരം : മുന്നണി മാറ്റത്തില്‍ മാണി സി കാപ്പന്‍ കാണിച്ചത് മര്യാദയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എന്‍സിപിക്ക് ഒരു സീറ്റും നിഷേധിച്ചതായി തനിക്കറിയില്ല. അങ്ങനെ ചര്‍ച്ച നടന്നിട്ടില്ല.എംഎല്‍എ സ്ഥാനം രാജിവച്ച് പോകുന്നതാണ് മാന്യതയെന്നും കാനം പറഞ്ഞു.
അതേസമയം, കാപ്പനുമായി അനുനയശ്രമത്തിനില്ലെന്ന് എ.കെ. ശശീന്ദ്രനും വ്യക്തമാക്കിയിരുന്നു. വേറെ മുന്നണിയുമായി കച്ചവടം നടത്തിയ ആളെ അനുനയിപ്പിക്കേണ്ടതില്ല. എന്‍സിപി പിളര്‍ന്നുവെന്നത് അവകാശവാദം മാത്രമാണ്. മുന്നണിവിടുന്ന ആരും ഒറ്റയ്ക്കാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.