ഡല്‍ഹി : സിപിഐ നേതാവും ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റുമായി കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന. ഗുജറാത്ത് എംഎല്‍എയും രാഷ്ട്രീയ ദലിത് അധികര്‍ മഞ്ച് കണ്‍വീനറും ആയ ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേരും. ഇരുവരുടെയും കോണ്‍ഗ്രസ് പ്രവേശം ഈമാസം 28ന് ഉണ്ടായേക്കും.
കനയ്യയുടെ വരവ് യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. 2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ ടിക്കറ്റില്‍ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഗിരിരാജ് സിങ്ങിനോട് കനയ്യ നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് കനയ്യ തോറ്റത്.