നിര്‍ത്തിയിട്ടിരുന്ന ടെമ്പോട്രാവലറില്‍ കാറിടിച്ച് നാല് പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : എം.സി റോഡില്‍ പുലമണ്‍ ഫെയ്ത്ഹോമിന് സമീപം നിര്‍ത്തിയിട്ടിരുന്ന ടെമ്ബോ ട്രാവലറില്‍ കാറിടിച്ച്‌ കാര്‍ യാത്രികരായ നാല് തിരുവനന്തപുരം സ്വദേശികള്‍ക്ക് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം വെള്ളയമ്ബലത്ത് സന്തോഷ്‌ കുമാര്‍ (31), പൗര്‍ണമിയില്‍ ശരത് (32), അക്ഷയ് വിലാസത്തില്‍ ശ്രീകുമാര്‍ (32), നെയ്യാറ്റിന്‍കര ആശ്വതിയില്‍ രാധാകൃഷ്ണന്‍ (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ഫെയ്ത് ഹോമിന് സമീപത്തുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ടെമ്ബോ ട്രാവലര്‍. എതിരെ വന്ന കാര്‍ ടെമ്ബോ ട്രാവലറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ശബരിമല ദര്‍ശനത്തിന് ശേഷം മടങ്ങി വരുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. കൊട്ടാരക്കര പോലീസ് കേസെടുത്തു.

എം.സി റോഡിലും എന്‍.എച്ചിലും മൂന്നാഴ്ചയ്ക്കുള്ളില്‍ ഒരു ഡസനോളം അപകടങ്ങളാണ് ഉണ്ടായത്. മൂന്ന് പേര്‍ മരിക്കുകയും ചെയ്തു. അമിത വേഗതയും റോഡുകളിലെ തെരുവ് വിളക്കുകള്‍ പ്രകാശിക്കാത്തതുമാണ് അപകടകാരണങ്ങളുകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...