ന്യൂഡല്‍ഹി: ജെ.എന്‍.യു സമരവുമായി ബന്ധപ്പെട്ട് 2016 ല്‍ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹകേസില്‍ മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷന്‍ കനയ്യ കുമാര്‍ അടക്കമുള്ളവരെ വിചാരണ ചെയ്യാന്‍ നിര്‍ദ്ദേശിക്കണം എന്നാവശ്യപ്പെട്ടുള്ള ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ 3 അംഗ ബെഞ്ചിന്റേതാണ് നടപടി.
കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ ഡല്‍ഹി സര്‍ക്കാര്‍ തടഞ്ഞിരുന്നു. ജെ.എന്‍.യുവില്‍ നടന്ന വിദ്യാര്‍ത്ഥി റാലിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നതാണ് കേസ്. രാജ്യദ്രോഹക്കുറ്റത്തിന് പുറമേ ക്രിമിനല്‍ ഗൂഢാലോചനയും കള്ളരേഖ ചമയ്‌ക്കലും ഉള്‍പ്പെടെയുള്ള എട്ടു കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
തുടര്‍ന്ന് ബി.ജെ.പി. നേതാവും മുന്‍ എം.എല്‍.എയുമായ നന്ദകിഷോര്‍ ഗാര്‍ഗ് ഹര്‍ജി നല്‍കുകയായിരുന്നു. ജെ.എന്‍.യുവിലെ മുന്‍ വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബാന്‍ ഭട്ടാചാര്യ, ആക്വിബ് ഹുസൈന്‍, മുജീബ് ഹുസൈന്‍, മുനീബ് ഹുസൈന്‍, ഉമര്‍ ഗുല്‍, റയീഹ റസൂല്‍, ബഷീര്‍ ഭട്ട് എന്നിവര്‍ക്കെതിരെയായിരുന്നു ഹര്‍ജി.