കൊറോണ ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

സൗദി : സൗദിയില്‍ കൊറോണ വൈറസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമല്ലെന്നും ആരോഗ്യ മന്ത്രാലയം. കുവൈത്തില്‍ കൊറോണ സ്ഥിരീകരിച്ചത് സൗദി പൗരനാണെങ്കിലും ഇദ്ദേഹത്തെ ചികിത്സക്ക് ശേഷമേ സൗദിയിലെത്തിക്കൂ. കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നും പാഴ്സലുകള്‍ സ്വീകരിക്കുന്നതിന് നിലവില്‍ വിലക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.

ഇറാനില്‍ നിന്നെത്തിയ സൗദി പൗരനാണ് കുവൈത്തില്‍ വെച്ച് കൊറോണ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ പൂര്‍ണമായും ഭേദമാകും വരെ രോഗിയെ കുവൈത്തില്‍ ചികിത്സിക്കും. ഭേദമായ ശേഷമേ സൗദിയിലെത്തിക്കൂ എന്നാണ് ആരോഗ്യ മന്ത്രാലയം ഇന്നറിയിച്ചത്. കൊറോണ വൈറസ് വ്യാപനമുണ്ടായ ചൈനയിലും വൈറസ് ബാധ സംശയിക്കുന്ന മറ്റ് രാജ്യങ്ങളിലും നിന്നുള്ള ഷിപ്മെൻറുകളും പോസ്റ്റൽ പാഴ്സലുകളും സ്വീകരിക്കാം. ഇതില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സൗദി ആരോഗ്യമന്ത്രാലയം പറഞ്ഞു. ശ്വസന രോഗങ്ങൾക്കെതിരെ സ്വീകരിക്കേണ്ട അതേ മുൻകരുതൽ നടപടികളാണ് കൊറോണയ്ക്കും എതിരെ വേണ്ടതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പുതിയ കൊറോണ വൈറസ് സംബന്ധിച്ച എന്ത് അന്വേഷണങ്ങൾക്കും ആരോഗ്യ കേന്ദ്രത്തിന്റെ 937 എന്ന ടോൾ ഫ്രീ നമ്പരിലേക്ക് വിളിക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...