ചടയമംഗലം : നാല് കിലോ കഞ്ചാവുമായി കെ.എസ്. ആര്‍.ടി.സി ബസിലെ യാത്രക്കാരന്‍ പിടിയില്‍. കലയപുരം പെരുങ്കുളം സജു ഭവനില്‍ ബിജു (44)വാണ് പിടിയിലായത്. ഇന്ന്‍ പുലര്‍ച്ചെ നിലമേലില്‍ ബസിറങ്ങവെയാണു ചടയമംഗലം പോലീസ് ബിജുവിനെ കസ്റ്റഡിയില്‍ എടുത്തത്. ബാഗില്‍ കരുതിയിരുന്ന 4.360 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. ചെറുകിട കച്ചവടക്കാര്‍ക്കു വിതരണം ചെയ്യുന്നതിനായി മധുരയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടു വന്നതെന്ന് പോലീസ് പറഞ്ഞു. കടയ്ക്കല്‍ കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.
കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരന്‍ നാല് കിലോ കഞ്ചാവുമായിപിടിയില്‍
RECENT NEWS
Advertisment