കാർ തടഞ്ഞ് നാലര കോടിയിലധികം രൂപ കൊള്ളയടിച്ച കേസ് : രണ്ട് പ്രതികള്‍ കൂടി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കഞ്ചിക്കോട് കാർ തടഞ്ഞ് പണം തട്ടിയ കേസിൽ രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. തൃശൂർ കോടാലി സ്വദേശികളായ അരുൺ, അജയ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. ദിവസങ്ങൾക്ക് മുൻപാണ് കഞ്ചിക്കോട് ദേശീയപാതയിൽ പെരിന്തൽമണ്ണ സ്വദേശികളുടെ കാർ തടഞ്ഞു നിർത്തി നാലര കോടിയിലധികം രൂപ കൊള്ളയടിച്ചത്. 15 അംഗ സംഘമാണ് കവർച്ച നടത്തിയത്. ഇതിൽ മുഖ്യ പ്രതി അസീസ് ഉൾപ്പടെ മൂന്നു പേരെ പോലീസ് പിടികൂടിയിരുന്നു. കവർച്ചക്ക് ഉപയോഗിച്ച ടിപ്പറിന്റെ ഡ്രൈവർ സന്തോഷ് നേരിട്ടെത്തി കോടതിയിൽ കീഴടങ്ങി.

പിന്നാലെയാണ് തൃശൂർ സ്വദേശികളായ അരുൺ, അജയ് എന്നിവരും അറസ്റ്റിലാകുന്നത്. കൊള്ളയിൽ നേരിട്ട് പങ്കെടുത്തവരാണ് ഇരുവരും. ദേശീയ പാത കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. ടിപ്പർ കുറുകെ നിർത്തി രണ്ട് കാറുകളിൽ എത്തിയ സംഘം സിനിമാ സ്റ്റൈലിലാണ് പണം തട്ടിയത്. ഇവർ സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ഈ കാറ് പോലീസ് പിടിച്ചെടുത്തിരുന്നു. അതേസമയം, ഇവർ തട്ടിയ പണത്തിന്റെ ഉറവിടം കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...