കാണ്ഡഹാറില്‍ സംഗീതത്തിനും ടിവി-റേഡിയോ ചാനലുകളിലെ സ്ത്രീശബ്ദങ്ങള്‍ക്കും താലിബാന്റെ വിലക്ക്

For full experience, Download our mobile application:
Get it on Google Play

കാബൂൾ :  അഫ്ഗാനിസ്താനിലെ കാണ്ഡഹാറിൽ സംഗീതവും ടിവി-റേഡിയോ ചാനലുകളിലെ സ്ത്രീശബ്ദത്തിനും താലിബാൻ വിലക്കേർപ്പെടുത്തി. ഓഗസ്റ്റ് 15 ന് താലിബാൻ അഫ്ഗാനിസ്താൻ പിടിച്ചടിക്കിയതിന് പിന്നാലെ ചില ചാനലുകൾ അവരുടെ വനിതാ ആങ്കർമാരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് താലിബാന്റെ വിലക്ക് വന്നിരിക്കുന്നത്.

ഇതിനിടെ തലസ്ഥാനമായ കാബൂളിലെ വിവിധ കമ്പനികളും സ്ഥാപനങ്ങളും വനിതാ ജീവനക്കാരോട് ഓഫീസിലേക്ക് വരേണ്ടതില്ലെന്ന് നിർദേശിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അതേ സമയം സ്ത്രീകൾ ജോലി ചെയ്യുന്നതിന് തടസ്സമില്ലെന്നും പെൺകുട്ടികൾക്ക് ഇസ്ലാമിക രീതിയിൽ പഠനം തുടരാമെന്നുമാണ് താലിബാൻ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. താലിബാൻ ഉറപ്പ് നൽകുമ്പോഴും അവരുടെ ഭരണത്തിൽ സ്ത്രീകളുടെ ദൈനംദിന ജീവിതത്തിൽ പ്രശ്നങ്ങൾ നേരിട്ടുതുടങ്ങി എന്നാണ് പ്രാദേശിക മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല...

0
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തിന്റെ...

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...