കണ്ടിയൂര്‍ ക്ഷേത്രത്തില്‍ തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാതെ ദേവസ്വം ബോര്‍ഡ്‌

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : കണ്ടിയൂര്‍ ക്ഷേത്രത്തില്‍ തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാതെ ദേവസ്വം ബോര്‍ഡ്‌. മാവേലിക്കര ഗ്രൂപ്പില്‍പ്പെട്ട കണ്ടിയൂര്‍ ക്ഷേത്രത്തിലെ വഴിപാടുകളുമായി ബന്ധപ്പെട്ട് ഓഡിറ്റും വിജിലന്‍സും കണ്ടെത്തിയ ക്രമക്കേടുകളില്‍ നടപടി എടുക്കുവാനാകാതെ ദേവസ്വം ബോര്‍ഡ്. ഇതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുകളുമാണെന്ന് ആരോപണമുണ്ട്.

ക്ഷേത്ര വഴിപാടുകളുമായി ബന്ധപ്പെട്ട് ഹോമദ്രവ്യങ്ങള്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ അതതു ക്ഷേത്രങ്ങളിലെ സബ് ഗ്രൂപ്പ് ഓഫീസര്‍മാര്‍ വാങ്ങുകയും രസീതുപ്രകാരമുള്ള ബാക്കി തുക ദേവസ്വത്തിലേക്ക് ഒടുക്കുകയുമായിരുന്നു പതിവ്. എന്നാല്‍ ദേവസ്വത്തിന് വരുമാന നഷ്ടമുണ്ടാക്കുന്ന ഈ രീതി പിന്നീട് തിരുത്തി ഉത്തരവിറക്കിയിരുന്നു.

രസീതു പ്രകാരമുള്ള മുഴുവന്‍ വഴിപാടുകളുടെയും തുക ഒടുക്കണമെന്നതായിരുന്നു പുതിയ ഉത്തരവ്. ഈ ഉത്തരവ് കാറ്റില്‍ പറത്തി ഹോമങ്ങളുമായി ബന്ധപ്പെട്ട വഴിപാടുകളുടെ തുകയില്‍ ക്രമക്കേട് കാണിക്കുകയും ദശലക്ഷക്കണക്കിന് രൂപ ദേവസ്വത്തില്‍ അടക്കാതെ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്നുമായിരുന്നു ഓഡിറ്റില്‍ കണ്ടെത്തിയത്.

ഇതിനിടെ മാവേലിക്കര ദേവസ്വം മരാമത്ത് ഡിവിഷനു കീഴില്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്ന പല മരാമത്തു പണികള്‍ക്കെതിരെയും വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്കു മുന്നോടിയായി മരാമത്ത് പണികള്‍ ചെയ്തുവെന്ന് വരുത്തി വന്‍ തുക തട്ടുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ കണ്ടെത്തലുകളില്‍ തുടര്‍ നടപടികളെടുക്കാതെ ദേവസ്വം ബോര്‍ഡ് ഒളിച്ചുകളിക്കുന്നതായാണ് പരാതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...