Monday, May 20, 2024 5:54 pm

ടെസ്റ്റില്‍ റെക്കോര്‍ഡിട്ട് കെയ്ന്‍ വില്ല്യംസന്‍

For full experience, Download our mobile application:
Get it on Google Play

ഹാമില്‍ട്ടന്‍ : ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മിന്നും ഫോമില്‍ ബാറ്റ് വീശിയ ന്യൂസിലന്‍ഡ് സൂപ്പര്‍ ബാറ്റര്‍ കെയ്ന്‍ വില്ല്യംസന്‍ വീണ്ടും റെക്കോര്‍ഡ് ബുക്കില്‍ ഇടംനേടി അവസാന ടെസ്റ്റില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ച് സെഞ്ച്വറി നേടിയാണ് വില്ല്യംസന്റെ പുതിയ നേട്ടം. ടെസ്റ്റില്‍ വില്ല്യംസന്‍ നേടുന്ന 32-ാം സെഞ്ച്വറിയാണിത്. ഇതോടെ ടെസ്റ്റില്‍ അതിവേഗം 32 സെഞ്ച്വറികള്‍ തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡ് വില്ല്യംസന്‍ സ്വന്തം പേരിലാക്കി. മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ റെക്കോര്‍ഡാണ് വില്ല്യംസന്‍ തകര്‍ത്തത്. 172-ാം ഇന്നിങ്സിലാണ് താരം സെഞ്ച്വറി നേടിയത്. മത്സരത്തില്‍ താരം 133 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ഈ പരമ്പരയില്‍ നേരത്തെ താരം രണ്ടിന്നിങ്സിലും സെഞ്ച്വറി നേടി സെന്‍സേഷണല്‍ ഫോമിലായിരുന്നു. പരമ്പരയില്‍ ആകെ 403 റണ്‍സ് താരം കണ്ടെത്തി. കഴിഞ്ഞ നാല് ഇന്നിങ്സുകള്‍ക്കിടെ താരം നേടുന്ന മൂന്നാം സെഞ്ച്വറിയാണിത്. ടെസ്റ്റില്‍ അതിവേഗം 32 സെഞ്ച്വറികള്‍ തികയ്ക്കുന്ന പട്ടികയിലെ മൂന്നാമ റിങ്കി പോണ്ടിങാണ്. താരം 176 ഇന്നിങ്സുകള്‍ കളിച്ചാണ് 32 സെഞ്ച്വറികള്‍ നേടിയത്. നാലാമത് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. മുന്‍ പാക് നായകന്‍ യൂനിസ് ഖാനാണ് അഞ്ചാമത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോട് വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശിയായ യുവാവ് മരിച്ചു

0
ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി...

ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് ആര്‍എസ്എസും സ്മാരകം പണിതിട്ടുണ്ട് ; ന്യായീകരണവുമായി പി ജയരാജൻ

0
കണ്ണൂര്‍: ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത സംഭവത്തില്‍ ന്യായീകരണവുമായി സിപിഎം...

പിതാവിന്റെ മരണവാർത്ത അറിഞ്ഞ മകൻ കുഴഞ്ഞുവീണ് മരിച്ചു

0
എറണാകുളം : പിതാവിന്റെ മരണവാർത്ത അറിഞ്ഞ മകൻ കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം...

സംസ്കൃത സര്‍വ്വകലാശാല പരീക്ഷകൾ മാറ്റിവെച്ചു

0
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല മെയ് 21ന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ...