ഇന്ത്യയിലെ നഴ്‌സിംഗ് ജോലി ലൈംഗിക വത്കരിക്കപ്പെട്ടെന്ന കങ്കണയുടെ പരാമർശം ; ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നൽകി യൂത്ത് കോണ്‍ഗ്രസ് നേതാവ്

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : ഇന്ത്യയിലെ നഴ്‌സിംഗ് ജോലി ലൈംഗിക വത്കരിക്കപ്പെട്ടെന്ന നടിയും എംപിയുമായ കങ്കണ റണാവത്ത് നടത്തിയ വിവാദപരാമര്‍ശത്തിന് പിന്നാലെ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നൽകി യൂത്ത് കോണ്‍ഗ്രസ് നേതാവ്. ഒരു എംപി എന്ന പദവിയിലിരിക്കെ നടി നടത്തിയ പരാമര്‍ശം അതീവ ഗുരുതരമാണെന്നും കടുത്ത നടപടി വേണമെന്നുമാണ് പരാതിയിൽ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവും ഒരു നഴ്‌സിന്റെ മകനുമായ വിനീത് തോമസാണ് കത്ത് നല്‍കിയത്. ഇന്ത്യയിലെ നഴ്‌സിംഗ് ജോലി ലൈംഗിക വത്കരിക്കപ്പെട്ടെന്നും വിദേശ രീതിയിലുള്ള വേഷം മാറേണ്ടതുണ്ടെന്നുമാണ് കങ്കണ പറഞ്ഞത്.

അതേസമയം കങ്കണയുടെ പരാമര്‍ശത്തിനെതിരെ നഴ്‌സുമാരുടെ സംഘടനകള്‍ അടക്കം പ്രതിഷേധം രേഖപ്പെടുത്തി. ഇന്നലെ രാത്രി ഛത്തീസ്ഗഡില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ അഭിപ്രായം നഴ്‌സുമാര്‍ പറയട്ടെ എന്നായിരുന്നു കങ്കണയുടെ മറുപടി. അതേസമയം കങ്കണയുടെ പരാമര്‍ശത്തിന് ബിജെപി നേതാക്കള്‍ പിന്തുണ അറിയിച്ചു. നഴ്‌സുമാരുടെ വേഷം ഇന്ത്യന്‍ രീതിയിലേക്ക് മാറ്റണമെന്ന് ടിആര്‍ ശ്രീനിവാസ് ആവശ്യപ്പെട്ടു. വിവാദമായെങ്കിലും പരാമര്‍ശം പിന്‍വലിക്കാന്‍ നടി തയ്യാറായില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എൽഡിഎഫിന്റെ ബി ടീമായി സംഘടന മാറി ; ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ രൂക്ഷ...

0
കോട്ടയം: ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിൽ രൂക്ഷ വിമർശനം. കഴിഞ്ഞ 10...

സ്കൂളുകളിൽ ഇനി രാഷ്ട്രീയം വേണ്ട ; രാഷ്ട്രീയക്കാർക്ക് പ്രവേശന വിലക്കുമായി വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളുകളിലും ക്ലാസ് മുറികളിലും രാഷ്ട്രീയ പാർട്ടി...

ഹോം വർക്ക് ചെയ്യാത്തതിന് ശാസന ; എട്ടാംക്ലാസ് വിദ്യാർഥി ജീവനൊടുക്കി

0
ബെംഗളൂരു : സ്കൂളിലെ അധ്യാപകരുടെ പീഡനവും ഉപദ്രവവും സഹിക്കവയ്യാതെ എട്ടാംക്ലാസ് വിദ്യാർഥി...
kadakampally surendran

ദിവ്യ എസ് അയ്യരെ മാറ്റാൻ നേരത്തെയും ശ്രമം ഉണ്ടായെന്ന് കടകംപള്ളി സുരേന്ദ്രൻ

0
തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ വിഴിഞ്ഞം എംഡി സ്ഥാനത്ത് നിന്ന് മാറ്റിയതിൽ സിപിഎം...