കാസർകോട് : കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് പരക്കെ അതിശക്തമായ മഴ തുടരുകയാണ്. പല സ്ഥലങ്ങളിൽ നിന്നും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിനിടെ കാസർകോട് കാഞ്ഞങ്ങാട് സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു. കാഞ്ഞങ്ങാട് യുബിഎംസി സ്‌കൂളിന്റെ മതിലാണ് റോഡിലേക്ക് ഇടിഞ്ഞുവീണത്. കുട്ടികൾ ഉച്ച സമയത്തെ ഇടവേള കഴിഞ്ഞ് ക്ലാസ്സിൽ കയറിയ സമയത്തായിരുന്നു അപകടം. രണ്ടേകാലോടെയായിരുന്നു സ്കൂളിന്റെ മതിൽ റോഡിലേക്ക് ഇടിഞ്ഞുവീണത്. മതിൽ തകർന്നുവീണ സമയത്ത് സ്ഥലത്തും സ്കൂൾ പരിസരത്തും ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഇന്ന് രാവിലെ മുതൽ കാഞ്ഞങ്ങാട് ശക്തമായ മഴയാണ്. അതിനിടെയാണ് ഈ സംഭവം. അപകടാവസ്ഥയിലാണെന്ന് നേരത്തെ കണ്ടെത്തിയതിനെത്തുടർന്ന് ബലപ്പെടുത്തിയ കരിങ്കൽകൊണ്ട് കെട്ടിയ മതിലാണ് തകർന്നുവീണത്. സംഭവത്തിന്റെ നടുക്കുന്ന സിസിടിസി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























