ഡോ.എം.എസ്. സുനിലിന്റെ 379 – മത് സ്നേഹഭവനം ബിൻസിക്കും രണ്ട് മക്കൾക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 379 – മത് സ്നേഹഭവനം മല്ലപ്പള്ളി സ്വദേശിയായ ശാന്തമ്മ കുര്യന്റെ സഹായത്താൽ കുട്ടമ്പുഴ, കൂറ്റമ്പാറ താമരച്ചാലിൽ വിധവയായ ബിൻസിക്കും രണ്ട് മക്കൾക്കുമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനം ഡോ.എം.എസ്. സുനിൽ നിർവഹിച്ചു. വർഷങ്ങളായി ഭർത്താവ് മരിച്ചതിനുശേഷം സുരക്ഷിതമല്ലാത്ത ഒരു കുടിലിൽ ആയിരുന്നു ബിൻസിയും രണ്ടു കുട്ടികളും താമസിച്ചിരുന്നത്.

കുറെ വർഷങ്ങൾക്കു മുമ്പ് പഞ്ചായത്തിൽ നിന്നും ലഭിച്ച വീട് പണിയുവാൻ സാധിക്കാതെ മുഴുവൻ ചോർന്നൊലിക്കുന്ന വീട്ടില്‍ ആരും സഹായിക്കാൻ ഇല്ലാതെ വീട്ടു ചിലവുകളും കുട്ടികളുടെ പഠിത്തവുമായി ബുദ്ധിമുട്ടിയിരുന്ന ബിൻസിയുടെ അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി 3 മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ട് ഉള്‍പ്പെടുന്ന വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ.പി. ജയലാൽ., ജിജോ എം. വർഗീസ്, സുനി ജിജോ, ജോമി വർഗീസ്, സിബി ജോസ് എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....